ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയ സംഭവം; സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ബ്രൂവറികള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ബ്രൂവറി അനുവദിച്ചതില്‍ അഴിമതി ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദിയാണ് Read More …
