തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച്‌ ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച്‌ എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട് സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാനും അസ്ഥിരപ്പെടുത്താനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി. ഭരണഘടനയും പാര്‍ലമെന്റും നിയമവും എല്ലാം വിശ്വാസത്തിന് താഴെയാണെന്ന ഇവരുടെ വാദം Read More …

ശബരിമലയില്‍ സ്ത്രീകളെ അപമാനിച്ചവര്‍ അനുഭവിക്കും: മന്ത്രി. ജി. സുധാകരന്‍

ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്ബ് കറുത്ത നിറക്കാരനായ നായര്‍ക്ക് പോലും ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരില്‍ ഇപ്പോള്‍ വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിസ്മരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ പ്രായമായ അമ്മമാരെ പോലും സമരക്കാര്‍ അപമാനിക്കാന്‍ മടികാണിച്ചിട്ടില്ല. അവിടെ വീണ അമ്മമാരുടെ കണ്ണീരിന്റെ ഫലം ഇക്കുട്ടര്‍ അനുഭവിക്കും, ശബരിമലയില്‍ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ല. Read More …

സിബിഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധം; തുറന്നടിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബി ഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി. ഇത്തരം നിലപാടിലൂടെ റഫാല്‍ അഴിമതി മൂടി വെയ്ക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഡയറക്ടറെ അര്‍ധരാത്രിയില്‍ മാറ്റിയ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര വിജിലന്‍സ് Read More …

ശബമലയില്‍ ഭജനമിരിക്കാന്‍ എകെജി സെന്ററിന്റെ അനുമതി വേണോ:പിണറായിയെ ട്രോളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ ഭജനമിരിക്കണം. അതിന് എ.കെ.ജി സെന്ററിന്റെ അനുമതി വേണ്ടി വരുമോ എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് Read More …

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരമുള്ളയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. എന്നാല്‍ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് പ്രദേശത്ത് സൈന്യം വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സ്: ചി​ദം​ബ​ര​ത്തെ ന​വം​ബ​ര്‍ 29വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി. അ​റ​സ്റ്റി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചി​ദം​ബ​രം ഡ​ല്‍​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ന്നെ​ന്ന കേ​സി​ല്‍ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ Read More …

ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ഡിഎംകെ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ഉത്തരവോടെ 18 സീറ്റുകളില്‍ കൂടി ജനപ്രതിനിധികള്‍ ഇല്ലാത്ത സ്ഥിതിയായി. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് Read More …

സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് .സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം പ്രളയത്തിനു ശേഷം ഏറെ വിവാദമായ സര്‍ക്കാര്‍ നിര്‍ദേശമായിരുന്നു സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. Read More …