കൃത്യമായ രാഷ്ട്രീയ ബോധം നമുക്കുണ്ടാകണം- കാന്തപുരം

മലപ്പുറം-വ്രത വിശുദ്ധിയുടെ നാളുകളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നും സംരക്ഷിച്ചുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കു കഴിയേണ്ടതുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ല്യാര്‍ പറഞ്ഞു.മലപ്പുറം മഅ്ദിന്‍ സ്വാലാത്ത് നഗറില്‍ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയവിമലീകരണത്തിനായുള്ള ദിനരാത്രങ്ങളാണ് റമളാനിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത്. ഖുര്‍ആന്‍ പാരായണവും ദാനധര്‍മവുമടക്കമുള്ള എല്ലാ തരം ആരാധനകളും അനുഷ്ഠാനങ്ങളും എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ Read More …

പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ് സ്വലാത്ത്‌നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണിത്.ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. Read More …

മക്കയിലെ ഹറമില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍

മക്ക: പുണ്യറമദാനില്‍ വിശുദ്ധ മക്കയില്‍ തിരക്ക് വര്‍ധിച്ചതോടെ ഗ്രാന്റ് മസ്്ജിദില്‍ എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ സൗദി ഭരണകൂടം ഒരുക്കി.വനിതാ തീര്‍ഥാടകരെ സഹായിക്കാനായി വനിതാ വളണ്ടിയര്‍മാരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.വനിതാ തീര്‍ഥാടകര്‍ക്ക് ഹറം പള്ളിയില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ച് മടങ്ങുന്നതുവരെയുള്ള സഹായങ്ങള്‍ ഇവര്‍ നല്‍കും.നമസ്‌കരിക്കാനുള്ള പ്രത്യേക സ്ഥലം,സംസം വെള്ളം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സഹായമുണ്ടാകുമെന്ന് Read More …

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കും

ന്യുദല്‍ഹി-ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതടക്കമുള്ള വാഗ്്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് ന്യായ് പത്ര് എന്ന പേരില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്.രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രതിരോധ സേനയിലേക്കുള്ള അഗ്്‌നിപഥ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കുമെന്നും പത്രികയില്‍ പറയുന്നു.ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ,സോണിയാ ഗാന്ധി,രാഹുല്‍ഗാന്ധി,പി.ചിദംബരം,കെ.സി Read More …

റമദാന്‍ അവസാന പത്തില്‍,മക്കയിലും മദീനയിലും ജനസാഗരം

മക്ക:വിശുദ്ധ റമദാനിലെ അവസാന പത്തില്‍ ആത്്മീയ പുണ്യം തേടി മക്കയിലും മദീനയിലും എത്തിയിരിക്കുന്നത് ദശലക്ഷത്തിലേറെ പേര്‍.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ശനിയാഴ്ച മുതല്‍ പുണ്യനഗരങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.മക്കയിലെ ഗ്രാന്റ് മോസ്‌കിലും മദീനയിലും പ്രവാചക പള്ളിയിലും രണ്ടു ദിവസമായി അനുഭവപ്പെടുന്നത് വലിയ തിരക്കാണ്.റമദാനിലെ ഏറ്റവും ശ്രേഷ്ടമായ അവസാനത്തെ പത്തുനാളികളില്‍ വിശുദ്ധ Read More …

വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റ്താണ്ടുന്ന ആടുജീവിതം

രചിക്കപ്പെട്ട കാലം മുതല്‍ വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റിനോട് പൊരുതുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ഇപ്പോള്‍ സിനിമയായി എത്തിയപ്പോഴും അതേ വിമര്‍ശനങ്ങള്‍ പുതിയ രൂപത്തില്‍ ഉയര്‍ന്നു വരുന്നു.2008 ല്‍ ആടുജീവിതം നോവല്‍ പുറത്തിറങ്ങിയ കാലത്ത് സാഹിത്യകാരന്‍മാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും വലിയ തര്‍ക്കം നിലനിന്നിരുന്നു.ഇതൊരു നോവല്‍ അല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.നജീബിന്റെ ജീവിതകഥ പറയുന്ന ബെന്യാമിന്‍ അയാളുടെ ആത്്മകഥയാണ് എഴുതിയതെന്നും ഈ പുസ്തകം Read More …

കെജരിവാള്‍ എന്തു കൊണ്ട് കോടതിയില്‍ഈ പുസ്തകം ആവശ്യപ്പെട്ടു

ഇ.ഡി അറസ്റ്റിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്തു കൊണ്ടാണ് ഈ പുസ്തകം വായിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടത്.രാമയണം,ഭഗവത് ഗീത എന്നീ പുസ്തകങ്ങള്‍ക്കൊപ്പം അദ്ദേഹം ആവശ്യപ്പെട്ട ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുയാണ്. പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തക നീജ Read More …

ജയിലില്‍ വായിക്കാന്‍ കെജരിവാള്‍ആവശ്യപ്പെട്ടത് മൂന്നു പുസ്തകങ്ങള്‍

ന്യുദല്‍ഹി-മദ്യനയക്കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രണ്ടാഴ്ചത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 15വരെ അദ്ദേഹം ജയിലില്‍ തുടരണം.ജയില്‍ വാസ കാലത്ത് വായിക്കാനായി തനിക്ക് മൂന്നു പുസ്തകങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ഇന്നലെ ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടു.ഭഗവത്ഗീത,രാമായണം,ഹൗ പ്രൈംമിനിസ്റ്റേഴ്്‌സ് ഡിസൈഡ്‌ എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.വീട്ടില്‍ Read More …