ഇലക്ഷന്‍ സര്‍വ്വെകളെ വിശ്വസിക്കാനാകില്ല-പിണറായി വിജയന്‍

മലപ്പുറം-തെരഞ്ഞെടുപ്പ് സര്‍വ്വെകളെ വിശ്വസിക്കാനാകില്ലെന്നും അവ പരാജയപ്പെട്ട നിരവധി അനുഭവങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പല സര്‍വ്വകളും സംശയിക്കപ്പെടേണ്ടതാണ്.പെയ്ഡ് സര്‍വ്വെകളാണോ എന്ന സംശയങ്ങളുയരുന്നുണ്ട്.കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ സര്‍വ്വെകളുടെ വിശ്വാസ്യത നമ്മള്‍ കണ്ടതാണ്.പ്രമുഖരായ പല എല്‍.ഡി.എഫ് നേതാക്കളും പരാജയപ്പെടുമെന്ന് അന്ന് സര്‍വ്വെയില്‍ പറഞ്ഞു.എന്നാല്‍ അവരെല്ലാം നല്ല മാര്‍ജിനില്‍ വിജയിച്ചതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

ദുബായ്-ശക്തമായ മഴയെ തുടര്‍ന്ന് അടച്ച ദുബായിയിലെ സ്‌കൂളുകള്‍ ഈ ആഴ്ച തുറക്കില്ല.ചൊവ്വാഴ്ചയാണ് സ്‌കൂളുകള്‍ അടച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനിലാക്കിയിരുന്നു.ഈ സംവിധാനം വെള്ളിയാഴ്ച വരെ തുടരാനാണ് പുതിയ തീരുമാനം.വാരാന്ത അവധിക്ക് ശേഷമേ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമുണ്ടാകൂ.അതേസമയം,മഴ അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചു.അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കുറഞ്ഞതായും കാലാവസ്ഥ മെച്ചപ്പെട്ടതായും വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നു.ചൊവ്വാഴ്ച മുതല്‍ Read More …

ദുബായിയില്‍ മഴ തുടര്‍ന്നേക്കും

ദുബായ്:പേമാരിയില്‍ വെള്ളം കയറിയ ദുബായ് ഉള്‍പ്പടെയുള്ള യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ബുധനാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇന്നും യു.എ.ഇയുടെ ഭാഗങ്ങളില്‍ കാര്‍മേഘം നിറയും.മഴയും കാറ്റും ഇടിമിന്നലും തുടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറക്കണമെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങള്‍ക്ക് പിന്നാലെ പായുന്നബോച്ചെയും യുസഫലിയും

‘മാപ്ര’കള്‍ എന്ന് ‘രാപ്ര’കള്‍ (രാഷ്ട്രീയ പ്രവര്‍ത്തകര്‍) വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടു വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകളെ മറികടക്കുന്നതാണ്.മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ മനസുരുകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന മാപ്രകള്‍,സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെടുമ്പോഴും, വാര്‍ത്തകളുടെ കാമ്പറിയുന്ന പലരും നമുക്കിടയിലുണ്ട്.മാധ്യമവാര്‍ത്തകളെ എങ്ങിനെ കാരുണ്യപ്രവര്‍ത്തനത്തിന് അടിസ്ഥാനമാക്കാം എന്ന് തിരിച്ചറിഞ്ഞ നന്മ മരങ്ങള്‍ നമുക്കിടയിലുണ്ട്.ലോകത്ത് നടക്കുന്ന വലിയ Read More …

ബി.ജെ.പി ഇന്ത്യക്കാരുടെ ശത്രുവാണ്-സ്റ്റാലിന്‍

ചെന്നൈ-ബി.ജെ.പി ഇന്ത്യക്കാരുടെ മുഖ്യശത്രുവാണെന്ന് തമിഴ്്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.തമിഴ്്‌നാട്ടില്‍ ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ എതിരാളി എ.ഐ.ഡി.എം.കെ.ആണ്.ബി.ജെ.പിയാകട്ടെ തന്റെ പാര്‍ട്ടിക്ക് ആശയപരമായ ശത്രുവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഖ്യശത്രുവുമാണ്.സ്റ്റാലിന്റെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോഡി പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധി കൂടിയാകും ഈ തെരഞ്ഞെടുപ്പിന്റെ ഫലം.ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എംകെയും Read More …

യുവതികള്‍ പുകവലിക്കുന്നത് നോക്കിയയുവാവിനെ കുത്തികൊന്നു

മുംബൈ-രണ്ട് യുവതികള്‍ പുകവലിക്കുന്നത് കണ്ട് രൂക്ഷമായി നോക്കിയ യുവാവിനെ യുവതികളുടെ സുഹൃത്ത് കുത്തികൊന്നു.നാഗ്പൂരിലാണ് സംഭവം.പാന്‍കടക്ക് മുന്നില്‍ നിന്ന് യുവതികളായ ജയശ്രീ പാണ്ഡെയും സബിത സേറയും പുകവലിക്കുകയായിരുന്നു.ഇത് കണ്ട് രൂക്ഷമായി നോക്കിയ 28 കാരനായ രഞ്ജിത് റാത്തോഡിനെ യുവതികള്‍ ചോദ്യം ചെയ്തു..യുവാവിന്റെ മുഖത്തേക്ക് ഒരു യുവതി പുകച്ചുരുകള്‍ ഊതുകയും ചെയ്ത്.ഈ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി.ഇത് കണ്ട് Read More …

ഗള്‍ഫില്‍ പെരുന്നാള്‍ മറ്റന്നാള്‍,കേരളത്തില്‍ നാളെ അറിയാം

കോഴിക്കോട്:ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാളാകും.പെരിന്നാള്‍ നാളെയാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ കൂടി വ്രതദിനമാണ്.മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം.കേരളത്തില്‍ പെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം.നാളെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ കേരളത്തിലും മറ്റന്നാള്‍ പെരുന്നാളാകും.അല്ലെങ്കില്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും പെരുന്നാള്‍.

സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനവിശ്വാസിയുടെ കടമ-ഖലീലുല്‍ ബുഖാരി

മലപ്പുറം:അല്ലാഹുവിന്റെ അപരാരമായ അനുഗ്രഹങ്ങളും ആത്മീയചൈതന്യവും നിറയുന്ന വിശുദ്ധ റമളാന്‍ പോലുളള വേളകളില്‍ ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള പ്രാര്‍ത്ഥന വിശ്വാസികളുടെ കടമയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വിശ്വാസി, തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാവാനുമുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ലോകമെമ്പാടും Read More …