മുഹ്റം ദിനത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചത് ആര്‍എസ്‌എസുകാര്‍ ! ആഞ്ഞടിച്ച്‌ മമത

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ബംഗാളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് മുഖം മറച്ചെത്തിയ ആര്‍എസ്‌എസുകാരാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഹറം ദിനത്തില്‍ കലാപം ഉണ്ടാക്കുവാനുള്ള ബിജെപിയുടെ ശ്രമമായിരുന്നു അതെന്നും മമത ആരോപിച്ചു. ഇറ്റലിയില്‍ നിന്നിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് മമത ആരോപിച്ചത്. നോര്‍ത്ത് ദിനാജ്പൂരിലെ ഇസ്ലാംപൂര്‍ ദര്‍വ്വിത് സ്കൂളില്‍ സെപ്റ്റംബര്‍ 20 Read More …

സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് തെളിഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭീഷണിയും അധികാരവും ഉപയോഗിച്ച്‌ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ എല്ലാം പച്ചക്കള്ളമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് 1500 പേര്‍ വിസമ്മത Read More …

ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് എംഎല്‍എമാര്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയായ അരക്കു വാലിയിലാണ് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടത്. മണ്ഡലത്തിലെ പരിപടിക്ക് പോകും വഴി വിശാഖപട്ടണത്ത് വെച്ചായിരുന്നു മാവോയിസ്റ്റുകള്‍ Read More …

ആയുഷ്മാന്‍ ഭാരത് പദ്ധതി മറ്റൊരു രാജ്യത്തുമില്ലാത്ത മാതൃക: പ്രധാനമന്ത്രി

റാഞ്ചി: രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റൊരു രാജ്യത്തുമില്ലാത്ത മാതൃകയാണ് നമ്മള്‍ നടപ്പാക്കിയിരിക്കുന്നതെന്നും റാഞ്ചിയില്‍ പദ്ധതിയുടെ തുടക്കം കുറിച്ച്‌ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് Read More …

കര്‍മ്മനിരതനായി മുഖ്യമന്ത്രി ഓഫീസില്‍

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു൦. അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് കര കയറാന്‍ Read More …

റഫാല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം; ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ രാഹുലും മുന്‍ ഫ്രഞ്ച് പ്രസിഡന്റുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ജെയ്റ്റ് ലി ആരോപിച്ചു. ഓഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് Read More …

യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തില്‍; പ്രൊഫഷണലുകള്‍ക്ക് മുന്‍ഗണന

ദുബായ്: യു എ ഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും. യു എ ഇയില്‍ വന്‍കിട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് പത്തു വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് പത്തു വര്‍ഷ വിസ നല്‍കാന്‍ യു എ ഇ തയ്യാറെടുക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു Read More …

പവര്‍ കട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം എം മണി

തിരുവനന്തപുരം: കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള വേണ്ട നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി. അതേസമയം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് സര്‍ചാര്‍ജുകളെന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. Read More …