വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും ഇന്നലെ ഒരാളുമാണ് മരിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് Read More …

അയോധ്യ കേസ്: വെള്ളിയാഴ്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും

ദില്ലി: അയോധ്യ കേസില്‍ വെള്ളിയാഴ്ച്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും. മുസ്‌ലിംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം വിധി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന ആവശ്യത്തിലാണ് വിധി പ്രസ്താവിക്കുക. 1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ ആണ് സുപ്രിം കോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം അല്ലെന്ന വിധി പ്രസ്താവിച്ചത്. Read More …

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട. 1.992 കിലോ സ്വര്‍ണം ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരെ പിടികൂടിയെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

മഹാസഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍ നേരിട്ട് അമേഠിയില്‍

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസമാണ് അദ്ദേഹം അവിടെ ചെലവഴിക്കുക. ബി,ജെ.പി യെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സീറ്റ് ധാരണ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് രാഹുലിന്‍റെ യു.പി ആഗമനത്തിന്‍റെ പിന്നിലുള്ള ലക്ഷ്യം. മഹാസഖ്യത്തില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടെന്ന് മനസിലാക്കിയതിനാല്‍ അത് പരിഹരിക്കുന്നതിന് കൂടിയാണ് ഈ വരവിന്‍റെ Read More …

സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടി ഗൗരവത്തില്‍ എടുക്കുന്നുവെന്നും സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്താനുള്ള സഭയുടെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു Read More …

കാഷ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു സംഭവിച്ചു. ഞായറാഴ്ച മുതല്‍ പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഞായറാഴ്ച രണ്ടു ഭീകരരെ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഇനിയിമുണ്ടെന്നാണ് സൂചന. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്. തെക്കന്‍ കാഷ്മീരിലെ കുപ്‌വാര Read More …

ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദി കൈമുതലാക്കിയിരിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവഞ്ചനയും കൊള്ളയും അഴിമതിയും കൈമുതലാക്കിയ മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മോദി ഈ നാട്ടിലെ കൊള്ളക്കാരനാണെന്ന് റാഫേല്‍ വിമാന അഴിമതിയിലൂടെ എല്ലാവര്‍ക്കും വ്യക്തമായി. ബൊഫോഴ്‌സ് കുംഭകോണമുണ്ടായപ്പോള്‍ ‘ഗലീഗലീമേം ചോര്‍ഹെ, രാജീവ് ഗാന്ധി ചോര്‍ ഹെ’ എന്നായിരുന്നു രാജ്യം Read More …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള മറ്റ് രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്ക് രണ്ടരവരെയാണ് Read More …