പാക്കിസ്ഥാനോട് മുഖം തിരിച്ച്‌ ഇന്ത്യ ന്യൂയോര്‍ക്കില്‍; കശ്മീരില്‍ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. 73ാമത് യുഎന്‍ പൊതുസഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. വിവിധ ഉഭയകക്ഷി ചര്‍ച്ചകളിലും സുഷമ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിനിടെ പാക്ക് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം Read More …

മൂന്നു നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂയോര്‍ക്ക്: മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനധികൃത നഴ്സറിയായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലാണ് ദാരുണ സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്ബത്തിരണ്ടുകാരിയായ നഴ്സറി ജീവനക്കാരിയെ പോലീസ് Read More …

സൈന്യത്തിന് മോദിയുടെ “സര്‍ജിക്കല്‍ സ്ട്രൈക്ക്’; പ്രധാനമന്ത്രിക്കെതിരേ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ വെളിപ്പെടുത്തല്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ വീണ്ടും ആഞ്ഞടിക്കുന്നത്. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് 1.3 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ Read More …

സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം; ബിഷപ്പിന്റെ അറസ്റ്റ്‌ ശരിയായ നിലപാട്‌: ഇ പി

കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെത്‌ ശരിയായ നിലപാടാണ്‌. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗമായുണ്ടാകില്ല. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത്‌ വ്യക്‌തമായതുമാണ്‌. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവ്‌ ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്‌. അതിനാവശ്യമായ സമയം Read More …

രാജ്യാന്തര ചലച്ചിത്ര മേള: മുഖ്യമന്ത്രി എത്തിയ ശേഷം തീരുമാനമെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആര്‍ഭാടം കുറച്ച്‌ ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള Read More …

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കന്യസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ്. അച്യുതാനന്ദന്‍. സമരം ഇനി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു.

ഭരണകൂടങ്ങള്‍ക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ സമരം; വിഎം സുധീരന്‍

തിരുവനന്തപുരം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ വിജയത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പൊലീസ് അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ സമരമെന്നും സുധീരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നീതിക്ക് വേണ്ടി Read More …

കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടിയുണ്ടായേനെ: എം.എ.ബേബി

തിരുവനന്തപുരം: ബിഷപ്പിനെതിരേ പരാതി നല്‍കിയ ശേഷം കന്യാസ്ത്രീകള്‍ സമരരംഗത്ത് ഇറങ്ങിയില്ലായിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനെതിരേ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചുവെന്ന ആരോപണം ശരിയല്ല. സമരത്തില്‍ ചിലര്‍ ദുരുദ്ദേശത്തോടെ Read More …