കേരളത്തിനോട് കേന്ദ്രം ഉദാരസമീപനം കാണിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിനോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതു പോലെ കേരളത്തിനും സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണം. പ്രളയത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും Read More …

പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യമന്ത്രി; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: സംസ്ഥാനത്ത് എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ വരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച്‌ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു Read More …

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത് സ്തുത്യര്‍ഹമായ സേവനമെന്ന് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും കൃത്യമായ ഏകോപനത്തോടെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് IAS ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ധനവില വര്‍ദ്ധനവ് കേരളത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും: ചെന്നിത്തല

തിരുവനന്തപുരം: പെട്രോള്‍,​ ഡീസല്‍,​ പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കും. പ്രളയത്തിന് പിന്നാലെ കടകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ Read More …

ഇനി ചികിത്സയ്ക്ക് പോകാം; മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്ബോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. കഴിഞ്ഞ പത്തൊമ്ബതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ അദ്ദേഹം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. സോട്ടയിലെ Read More …

ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലെ വന്‍ അപകടത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് പരിഹരിക്കാനായതെന്നും, തലനാരിഴയ്ക്കാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിവില്‍ Read More …

നിധി കണ്ടെത്തുന്നതിനായി ബ്ലാക്ക് മാജിക്ക്, 2 വയസുകാരനെ ബലിയര്‍പ്പിച്ചു

മഹാരാഷ്ട്ര : അഗസ്റ്റ് 22, ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തില്‍ വിജനമായ ഒരു പറമ്ബില്‍ ഓടിക്കളിച്ചുക്കൊണ്ടിരുന്ന രണ്ട് പിഞ്ചു ബാല്യങ്ങള്‍, യങ്ങ് മെഷ്റാമും ഹര്‍ഷലും. വീട്ടില്‍ നിന്ന് അല്‍പ്പം അകലെ മാറിയായിരുന്നു അവര്‍ കളിക്കാനായി കണ്ടെത്തിയ സ്ഥലം. പതിവുപോലെ കളികഴിഞ്ഞ് ക്ഷീണിച്ചവശനായി ഹര്‍ഷല്‍ വീട്ടില്‍ തിരിച്ചെത്തി. ഒറ്റയ്ക്ക് വരുന്ന ഹര്‍ഷലിനോട് അനുജന്‍ എവിടെ എന്ന് പിതാവായ Read More …

എന്‍ഡിഎയില്‍ മോദിക്ക് പിന്തുണ കുറയുന്നുവെന്ന സൂചന നല്കി ഉപേന്ദ്ര കുശ്വ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിനോട് എന്‍ഡിഎയിലെ ചില ഘടകക്ഷികള്‍ക്ക് താത്പര്യമില്ലെന്ന് കേന്ദ്രസഹമന്ത്രി ഉപേന്ദ്ര കുശ്വ. കുശ്വയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുമായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുശ്വ മോദിയുടെ പ്രധാനമന്ത്രി പദം സംബന്ധിച്ച്‌ ശ്രദ്ധേയമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. Read More …