മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്. കാലാകാലങ്ങളായി അത് തന്നെയാണ് പതിവെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് ഈ മാസം 19 ന് യാത്രതിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വരുന്ന മാസം ആറിന് മടങ്ങിയെത്തും. ന്യൂറോളജി, Read More …

കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: സരിത നായര്‍

സോളാര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്തില്‍ ഗണേഷ് കുമാര്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്നും കോടതിയില്‍ മൊഴി നല്‍കിയ ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ നായര്‍ രംഗത്ത്. കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കവെ സരിതാ നായര്‍ പറഞ്ഞു. കത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ത്തു എന്നു പറയാന്‍ കത്ത് ഇതിനു മുന്‍പ് ഉമ്മന്‍ ചാണ്ടി Read More …

കീഴാറ്റൂര്‍ ബൈപ്പാസ്: ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടു കിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. വിഷയത്തില്‍ ബിജെപി രാഷ്ട്രീയലക്ഷ്യം വച്ച്‌ മാത്രമാണ് മുന്നോട്ടുപോകുന്നത്. ബൈപ്പാസിന് ബദല്‍ സംവിധാനം തേടുമെന്ന Read More …

“നിപ’യ്ക്കു പിന്നാലെ അടുത്തത്; കോഴിക്കോട്ട് “വെസ്റ്റ് നൈല്‍’ പനി സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് നൈല്‍ പനി.

ശബരിമല സ്ത്രീ പ്രവേശനം: വാദം പൂര്‍ത്തിയായി, കേസ് വിധിപറയാനായി മാറ്റി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയായി. കേസ് കോടതി വിധിപറയാനായി മാറ്റി. കേസില്‍ കോടതിയെ സഹായിക്കാനായി നിയോഗിക്കപ്പെട്ട അമിക്കസ്ക്യൂറി കെ. രാമമൂര്‍ത്തി ശബരിമലയിലേത് മത വിശ്വാസത്തിന്‍റെ ഭാഗമായ ആചാരമാണെന്നും അതിനാല്‍ നിയമ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. ദേശീയഗാന കേസിലെ സുപ്രീം കോടതി വിധി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, യഹോവ വിശ്വാസികള്‍ക്ക് Read More …

സുനന്ദ പുഷ്‌കര്‍ കേസ് ; ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കി . ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കാന്‍ തരൂരിനോട് കോടതി ആവശ്യപ്പെട്ടു . ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം Read More …

വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍മാരായ Read More …

കേരള ബാങ്ക്: മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലെന്ന് ചെന്നിത്തല

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതിരിക്കെ, ആഗസ്റ്റ് 17ന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച്‌ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. വസ്തുത ഇതായിരിക്കെ, എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. കേരളാ Read More …