അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയരണമെന്ന് കോടിയേരി
തിരുവനന്തപുരം: കാസര്‍കോഡ് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബി.ജെ.പി-ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖിനെ ബൈക്കിലെത്തിയ ബി.ജെ.പി ആര്‍.എസ്.എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബി.ജെ.പി ആര്‍.എസ്.എസ് കൊലപ്പെടുത്തുന്ന 17ാമത്തെ പ്രവര്‍ത്തകനാണ് Read More …
