മഹാരാജാസ് കൊലപാതകം: ശക്തമായ നടപടി വേണമെന്ന് ഇ.ടി

മലപ്പുറം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ദേശീ‍യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കാംപസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച്‌ ചെയ്യേണ്ട Read More …

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ഭര്‍ത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി; അഞ്ച് കുട്ടികളുടെ മാതാവായ യുവതി തൂങ്ങിമരിച്ചു

ഷാര്‍ജ: ഭര്‍ത്താവ് പുനര്‍ വിവാഹത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ഉസ്‌ബെക് പൗര തൂങ്ങിമരിച്ചു. 41 വയസ് പ്രായമുണ്ട് യുവതിക്ക്. അല്‍ ദൈദിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇളയകുട്ടിക്ക് ഒരു വയസ് ആകുന്നുള്ളു. എമിറേറ്റി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ രണ്ടാം വിവാഹം കഴിക്കാന്‍ Read More …

ജസ്‌ന തിരോധാനം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍

തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോര്‍ത്താണ് പലരും മടിക്കുന്നതെന്നും എന്നാല്‍, വിവരം കൈമാറുന്നവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടോ നിയമപരമായ പ്രശ്‌നങ്ങളോ Read More …

പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്.എസിനെ അനുകരിക്കുന്നു: എം.സ്വരാജ്

തിരുവനന്തപുരം: ആര്‍.എസ്.എസിനെ അനുകരിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. നമ്മള്‍ ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നാടിന്റെ യൗവ്വനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് അവര്‍. എ.കെ ആന്റണിയുടെ അഭിപ്രായ പ്രകടനം കൊലയാളികള്‍ക്ക് ശക്തി പകരുന്നതാണ്. ആന്റണി പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു. 12ാം തീയതി 2200 കേന്ദ്രങ്ങളില്‍ Read More …

എ ഡി ജി പിയുടെ മകള്‍ക്ക് മാത്രമായി പ്രത്യേക പരിഗണനയില്ല; അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി:  പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയുടെ ആവശ്യം തള്ളി ഹൈക്കോടതി . അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, രാജ്യത്തെ ഏത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സ്‌നിഗ്ദ്ധയുടെ ആവശ്യവും കോടതി തള്ളി. അക്രമത്തില്‍ പോലീസ് Read More …

ഡല്‍ഹി സര്‍ക്കാരിന് അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: പൊലീസ് സംവിധാനം ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ അല്ല വരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മുന്‍കാലങ്ങളിലെ കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. പൊലീസ്,​ ഭൂമി,​ ക്രമസമാധാനം എന്നിവ സംബന്ധിച്ച അധികാരം ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിഷ്പിപ്തമാണെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളെ പോലെ Read More …

സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് ലക്ഷങ്ങള്‍. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇവര്‍ വാങ്ങുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.