കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ് ആയി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎഎംഎഐയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ട് നിക്ഷേപം നടത്താനുള്ള തീരുമാനം നിര്‍ണായകമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു വഴി യുവാക്കള്‍ കൂടുതല്‍ Read More …

മെഡിക്കല്‍ ബില്ലിന് പിന്തുണ: പ്രതിപക്ഷ പാര്‍ട്ടികളില്‍ അമര്‍ഷം പുകയുന്നു, ബിജെപിയിലും അടി

തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സര്‍ക്കാരിനെതിരെയുള്ള മുഖ്യപ്രചരണവിഷയം ആകേണ്ടിയിരുന്ന സംഭവത്തില്‍ ആലോചനകളില്ലാതെ നിലപാട് സ്വീകരിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് തന്നെ നടപടി കാരണമായപ്പോള്‍ ബിജെപിയില്‍ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനുമെതിരെ വി മുരളീധരന്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നു. കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ഥികളുടെ Read More …

പാര്‍ലമെന്റ് സ്തംഭനം: ഏപ്രില്‍ 12ന് ബിജെപി എംപിമാരുടെ ഉപവാസമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏപ്രില്‍ 12ന് ബിജെപി എംപിമാര്‍ ഉപവാസം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം. കോണ്‍ഗ്രസിന്റെ ഭിന്നിപ്പ് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും ബിജെപി ആരോപിക്കുന്നു. ദലിത് പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാരിനെ പഴിചാരുന്ന പ്രതിപക്ഷത്തിന് മറുപടിയായി ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ ബിജെപി എംപിമാര്‍ 20,000ത്തോളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. ജനസംഖ്യയില്‍ 50 ശതമാനമെങ്കിലും Read More …

മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും ശരിയാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണ്. ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ അംഗീകരിച്ചത്. ഈ ബില്ലിന് ഗവര്‍ണര്‍ Read More …

ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും Read More …

തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്ബത് മരണം. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വാഡിപാട്‌ല ഗ്രാമത്തിലുള്ള കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. മുപ്പതോളം കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ ഉണ്ടായിരുന്നു. അഗ്‌നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്.