സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 201617 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം, ബില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ബില്ലില്‍ ഗവര്‍ണര്‍ എന്ത് Read More …

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്.

ഗൗരി നേഹയുടെ മരണം:അധ്യാപകര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ കേസിന്റെ 120 പേജുള്ള കുറ്റപത്രം കൊല്ലം വെസ്റ്റ് സിഐ ബിനുവാണ് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി Read More …

ചൈന പണിത ഡാമില്‍ നിന്ന് വൈദ്യുതി വേണ്ടെന്ന് നേപ്പാളിനോട് മോദി

ന്യൂഡല്‍ഹി: നേപ്പാളിന്റെ ചൈനീസ് ചായ്‌വിനോട് അതൃപതി തുറന്ന് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഓലിയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ഇന്ന് തുടങ്ങാനിരിക്കെയാണ് മോദി നിലപാട് വ്യക്തമാക്കിയത്. നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ചൈനക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യ അവിടെ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മോദി ഓലിയെ അറിയിച്ചേക്കും. ഓലിയെ ഇന്ത്യ ഊഷ്മളായി Read More …

കുട്ടികളുടെ ഭാവിയോര്‍ത്താണ് ബില്ലിനെ പിന്തുണച്ചത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സ്വാശ്രയ മാനേജ് മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്ക്കില്ല. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ Read More …

അരുണ്‍ ജയ്റ്റ്‌ലിക്ക് വൃക്കരോഗം; ശസ്ത്രക്രിയ വേണ്ടിവന്നേക്കും

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കരോഗം. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫീസില്‍ എത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. നേരത്തെ അമിതവണ്ണത്തിന് ജെയ്റ്റ്‌ലി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് Read More …

തിങ്കളാഴ്ച സംസ്ഥാനത്ത്‌ ഹര്‍ത്താലിന് ദളിത് സംഘടനകളുടെ ആഹ്വാനം

ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, കൊലക്കുറ്റത്തിന് കേസ് എടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമ്ബത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുക, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വസ്ഥിതിയിലാക്കാന്‍ Read More …

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണം: സുപ്രിം കോടതി

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍തിരിച്ചടി. രണ്ട് കോളെജുകളിലും 2016-17 കാലയളിവില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ 150 ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളെജിലെ 30 ഉം വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു Read More …