ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് എ.കെ. ആന്‍റണി

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. സിപിഎം ഉന്നതര്‍ക്ക് കേസില്‍ ബന്ധമുണ്ട്. സംസ്ഥാന പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ല. പ്രതികള്‍ക്ക് സിപിഎം ജയിലില്‍ സുഖവാസമൊരുക്കുകയാണെന്നും ആന്‍റണി പറഞ്ഞു.

കുമ്മനം പറയുന്നത് കള്ളം; പ്രസ്താവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ ശ്രീമതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ആരോഗ്യമന്ത്രിയായിരിക്കേ താന്‍ അനധികൃതമായി ഇടപെട്ടുവെന്ന കുമ്മനത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഇക്കാര്യം അദേഹത്തിന് കൃത്യമായി അറിയാമെങ്കിലും ബോധപൂര്‍വം കള്ളം പറയുകയാണ്- പികെ ശ്രീമതി പറഞ്ഞു. 2003ല്‍ എകെ ആന്റണി സര്‍ക്കാരാണ് കോളേജിന് എന്‍ഒസിയും എസന്‍ഷ്യാലിറ്റി Read More …

സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ചെന്നിത്തല

മലപ്പുറം. ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി ഉപയോഗിച്ച്‌ നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച്‌ സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വേക്ക് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി Read More …

അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ സമ്മാനിക്കുന്നു: രമേശ് ചെന്നിത്തല

അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ സമ്മാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിപി പ്രസിഡണ്ട് എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര കാസര്‍കോട് ചെര്‍ക്കളത്തു നിന്നും ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ നാലുവര്‍ഷത്തെ ഭരണം സമ്മാനിച്ചത് ദുരിതം മാത്രമാണ്. ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് Read More …

രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്നു: എം എം ഹസന്‍

രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍ പറഞ്ഞു. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തേയും ജനാധിപത്യത്തേയും തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് മോഡിയുടേയും ബി.ജെ.പിയുടേയും ശ്രമം. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ധവില വര്‍ദ്ധനവിന്റെ പേരില്‍ നികുതി Read More …

ബില്ല് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം : കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ നടപടിയില്‍ വിയോജിപ്പില്ല. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. തുടര്‍നടപടി പ്രതിപക്ഷവുമായി ചേര്‍ന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം വെച്ചാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്. ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് Read More …

‘മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിക്കില്ല

മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സൗദി നഗരം ചാമ്ബലാക്കാനെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു

റിയാദ്• സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് യമനില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന അറബ് സഖ്യ സേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു. സാധാരണക്കാരെയും താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തി വിമതര്‍ Read More …