ദേശീയ പാതയുടെ സ്ഥലമേറ്റെടുപ്പ്; പോലീസ് മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്ന് ഡിജിപി

കൊച്ചി: ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയന്ന് അന്വേഷിക്കുമെന്നും ഇതിനായി ഐജിക്കു നിര്‍ദേശം നല്‍കിയെന്നും ഡിജിപി ലോക്നാഥ ബഹ്റ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അവിടെ മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്നാണ് ഇതുവരെ തനിക്ക് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് വീട്ടില്‍ കയറി ആക്രമിച്ചോയെന്നൊക്കെ പരിശോധിക്കും. Read More …

മന്ത്രിസഭാ വാര്‍ഷികം; ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കും: മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലാ രൂപീകരണദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പിന്നോക്ക ജില്ലയെന്ന നിലയില്‍ കാസര്‍കോടിന്റെ സമഗ്രവികസന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവകുപ്പു മേധാവികളും കഴിഞ്ഞ Read More …

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

യുദ്ധവിമാനക്കരാര്‍; മോദിയുടെ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തില്‍ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ട്വിറ്റലിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘മോദി അഴിമതിയില്‍ ജാഗ്രതെ’ എന്ന ആമുഖത്തോടെയാണ് ട്വീറ്റ് തുടങ്ങുന്നത്. 15 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനക്കരാര്‍ റീടെന്‍ഡര്‍ ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. റാഫേല്‍ ഇടപാടിലൂടെ പൊതുഖജനാവിന് Read More …

കണ്ണൂര്‍, കരുണ ബില്ലില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ബിജെപി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നതെന്ന് ഗവര്‍ണറെ കണ്ട ശേഷം രാജഗോപാല്‍ പറഞ്ഞു. കോടതി Read More …

സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

വടകര: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത കര്‍മ പദ്ധതികള്‍ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. മന്തരത്തൂര്‍ എംഎല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൂര്‍വ്വ Read More …

പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ ആരംഭിക്കുന്നു. ഈ മാസം 15 ന് സ്‌കൂള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌പ്ലോറിംഗ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ രണ്ട് ശാഖകള്‍ ഇസ്ലാമാബാദിലും കറാച്ചിയിലും ആരംഭിക്കും. പ്രൈമറി, മെട്രിക്കുലേഷന്‍, ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടീഷ്യന്‍ഹെയര്‍ സ്‌റ്റൈലിംഗ് കോഴ്‌സുകള്‍, Read More …

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. കണ്ണൂര്‍ കരുണ ഉള്‍പ്പെടെയുള്ള ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഫീസ് വര്‍ധന നിലവില്‍ വന്നാല്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കും. പ്രവേശന മേല്‍ നോട്ട സമിതിയുടെ Read More …