നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടല്‍ അല്ല; ഗത്യന്തരമില്ലാതെയാണ് പൊലീസ് വെടിവെച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍. മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല. സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് Read More …

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം (എം.എന്‍.ഡി) ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. കൈകാലുകള്‍ നാഡീരോഗംമൂലം തളര്‍ന്നുപോയിരുന്നുങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിനുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപംകൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമാകുന്ന അറിവുകളില്‍ മിക്കതും അദ്ദേഹത്തിന്റെ Read More …

സത്യവാങ്മൂലത്തില്‍ പിഴവ്‌

കോഴിക്കോട് : ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം വി. മുരളീധരന്‍ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പിഴവെന്ന് കണ്ടെത്തല്‍. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്ബോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി Read More …

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ന്യുഡല്‍ഹി: വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ അന്തിമ വിധി പറയുന്നത് വരെ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുമായും ഫോണ്‍ നമ്ബരുമായും മറ്റ് സേവനങ്ങള്‍ക്കും ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് Read More …

സംസ്ഥാനത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത : കനത്ത ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത. തീരത്ത് ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം 65 കി.മീ വേഗതയിലായിരിക്കും. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി Read More …

സംസ്ഥാനത്ത് നിയമനനിരോധനം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം: പ്രതിപക്ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റ് മേഖലകളിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പെന്‍ഷന്‍ പ്രായവര്‍ധനവിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. Read More …

കാട്ടുതീ; അന്വേഷണം വിദേശിക്കും വനം ഉദ്യോഗസ്ഥര്‍ക്കുമെതിരെ

തേനി: കുരങ്ങിണിമലയിലേക്കു പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. 39 പേര്‍ അടങ്ങുന്ന ട്രെക്കിങ് Read More …

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് കുമ്മനം

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി നേതൃത്വത്തിനെതിരെയും എന്‍ഡിഎയ്‌ക്കെതിരെയുമുള്ള അതൃപ്തി Read More …