ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
അമരാവതി: ആന്ധ്ര നിയമസഭയില്‍ നിന്ന്? രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ച?ന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി. സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. Read More …
