ദക്ഷിണകന്നടയെ ബിജെപി വര്‍ഗീയതയുടെ പരീക്ഷണശാലയാക്കുന്നു: യെച്ചൂരി

മംഗളൂരു: ദക്ഷിണകന്നടയെയും വര്‍ഗീയതക്കുള്ള പരീക്ഷണശാലയാക്കി ബിജെപി മാറ്റുകയാണെന്ന് സീതാറാം യെച്ചൂരി. ദക്ഷിണകന്നടയിലെ മൂഡബിദ്രിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാനസമ്മേളനത്തിനിടെ നടന്ന മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. മരിച്ചവര്‍ ആരായാലും അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വര്‍ഗീയത പടര്‍ത്തി സംഘര്‍ഷം നടത്തുന്ന ഡെഡ്‌ബോഡി പൊളിറ്റിക്‌സാണ് ബിജെപി നടത്തുന്നത്. മൌലീകാവകാശങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ ലംഘിക്കുകയാണ്. എല്ലാമേഖലയിലും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ Read More …

പുതുവത്സരാഘോഷം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടും

ചെന്നൈ: ചെന്നൈയില്‍ പുതുവത്സരം ആഘോഷിക്കുന്നതിനിടെ നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടുമെന്ന് സിറ്റി പോലീസ്. കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തിനിടെ അഞ്ചുപേര്‍ വാഹനാപകടങ്ങളില്‍ മരിച്ച സാഹചര്യത്തിലാണ് സിറ്റി പൊലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വിവരങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളില്‍ ഉടന്‍ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ Read More …

മുഖ്യമന്ത്രി പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസം : ശോഭാ സുരേന്ദ്രന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസില്‍ പൂര്‍ണ വിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്‌ബോള്‍ പിണറായിക്ക് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നും ശോഭ ചോദിച്ചു. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണ വിശ്വാസമാണുള്ളത്, അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വാസത്തിലാണ് ഇവിടെയെത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെയും Read More …

കുമ്മനവും സുധീരനും മച്ചമ്പിമാരേപ്പോലെയെന്ന് വി എസ്

തിരുവനന്തപുരം: കുമ്മനം രാജശേഖരനും വി എം സുധീരനും മച്ചമ്പിമാരെപ്പോലെയെന്ന് വി എസ് അച്യുതാനന്ദന്‍. കുമ്മനം എന്തു പറഞ്ഞാലും സുധീരന്‍ പിന്തുണയ്ക്കും. സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പും ചാര്‍ത്തും. ഇരുട്ടു വീണാല്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ കുപ്പായം കാവിയാവുമെന്നും വി എസ് ആരോപിച്ചു.

തുറന്നുവച്ച കണ്ണുകള്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊളളുമ്പോള്‍ മനുഷ്യനെ അറിയുക, സമൂഹത്തെ ഉള്‍ക്കൊളളുക എന്ന അടിസ്ഥാന പാഠം വിസ്മരിക്കാതിരിക്കുമ്പോള്‍, അര്‍ത്ഥവത്താകുന്നു പ്രകാശ് കരിമ്പ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തിയും കര്‍മ്മ കാണ്ഡവും. സമൂഹ മനഃസാക്ഷിയിലേക്ക് തന്റെ ക്യാമറക്കണ്ണുകള്‍ തുറന്നു വെക്കുമ്പോള്‍ പ്രകാശ് ആ പേരില്‍ നിന്ന് മുക്തനായി സമൂഹത്തിന്റെ പരിഛേദത്തിന് നേര്‍ക്കാഴ്ചയൊരുക്കുന്നു. തുറന്നുവച്ച കണ്ണുകള്‍ കാണാതെ പോകാവുന്നതെന്ത് ? Read More …

കെ.എന്‍.സുരേഷ്‌കുമാറിന് മലയാള സമീക്ഷ അവാര്‍ഡ

കൂത്താട്ടുകുളം:  മലയാള സമീക്ഷ.കോം അവാര്‍ഡിന് കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫും കവിയുമായ കെ.എന്‍.സുരേഷ് കുമാര്‍ അര്‍ഹനായി. ഡോ.സി.കെ.മോഹനന്‍ നായര്‍, കഥാകൃത്ത് ഹരീന്ദ്രന്‍, അധ്യാപകന്‍ വി.ആര്‍.രാജു കൂത്താട്ടുകുളം, രാജന്‍ കൈലാസ്, ആര്‍ക്കിടെക്ട് ഡെല്‍സി നിഖില്‍ കൂത്താട്ടുകുളം എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും. മലയാളസമീക്ഷ ഡോട്ട് കോം അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 12ന് കൂത്താട്ടു കുളത്തിനടുത്ത് പാമ്പാക്കുട വെട്ടിമൂട് അഡ്വഞ്ചര്‍ എച്ച്.എസ്.എസില്‍ Read More …

പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട് : ജനോപകാരപ്രദമായ സേവന വിതരണത്തിന് അക്ഷയ സംരംഭകരെ നിര്‍വഹണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ മൂന്നാംഘട്ട പരിശീലന പരിപാടി പാഠശാല 2016 പരിശീലനം സംഘടിപ്പിച്ചു കോഴിക്കോട് നവജ്യോതി, ഇരിങ്ങല്‍ സര്‍ഗാലയ എന്നീ സ്ഥലങ്ങളില്‍ വച്ച് നാല് ബാച്ചുകളായാണ് പരിശീലനം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് Read More …

സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ സെമിനാര്‍

ിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന കേരളാ സ്റ്റേറ്റ് സവില്‍ സര്‍വീസ് അക്കാഡമിയുടെ ഉപാകേന്ദ്രത്തിന്റെ ഉദ്ഘാടത്തിനു മുന്നോടിയായി ഫെബ്രുവരി 13 ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് ഒരു പ്രചോദന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 150 പേര്‍ വീതമുളള രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. Read More …