സ്ത്രീകളുടെ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍

കൊച്ചി: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തി അശ്ലീല ചിത്രങ്ങള്‍ അയക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളെന്ന വ്യാജേന സ്ത്രീകളെ വിളിച്ച് വിവരങ്ങള്‍ ചോര്‍ത്തി വാട്‌സ് ആപ്പ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയാണ് അശ്ലീല ചിത്രങ്ങള്‍ അയക്കുന്നത്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.ഫോണ്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് വിവരങ്ങള്‍ Read More …

ക്വാറന്റൈനിലുള്ള സുഹൃത്തിന് ബ്രോസ്റ്റില്‍ കഞ്ചാവ് എത്തിച്ച സുഹൃത്തുക്കള്‍ വെട്ടിലായി

മഞ്ചേരി: ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിന് ചിക്കന്‍ ബ്രോസ്റ്റിന്റെ പെട്ടിയില്‍ കഞ്ചാവ് എത്തിച്ചു കൊടുത്ത സുഹൃത്തുക്കള്‍ക്കെതിരെ കാളികാവ് പോലീസ് കേസെടുത്തു. ചോക്കാട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദരംപൊയില്‍ അലബമ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കഞ്ചാവ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച രണ്ടു പേര്‍ക്കെതിരെയും ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കെതിരെയും കാളികാവ് പോലീസ് കേസെടുത്തു.ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ചിലര്‍ക്കെല്ലാം പ്രത്യേക Read More …

സണ്‍ മാഗിസിനില്‍ നോവലെഴുതി ലിയ താരമാകുന്നു

മലപ്പുറം: വിഖ്യാത അമേരിക്കന്‍ മാഗസിനായ സണ്‍ പ്രസിദ്ധീകരണമാരംഭിച്ച ഇംഗ്ലീഷ് നോവല്‍ ഒകെയ്ഡ് എഴുതിയ ചെറുകോടിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ലിയ ഷാനവാസിന് സംസ്‌ക്കാര സാഹിതിയുടെ ആദരം.സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങളും നല്‍കി.് സങ്കല്‍പിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നു തോന്നുന്ന പ്രത്യേക മാനസികാവസ്ഥയുള്ള പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളാണ ‘ഒകെയ്ഡ്’ എന്ന നോവലിലൂടെ എഴുതിയത്. Read More …

കോവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ മൂന്നാംഘട്ടം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ ആളുകളിലാണ് മൂന്നാംഘട്ടത്തില്‍ പരീക്ഷണം നടക്കുന്നത്. 2021 ന്റെ തുടക്കത്തില്‍ വാക്്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പരീക്ഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും കോവിഡ് വാക്്‌സിന്‍ പരീക്ഷണദൗത്യത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് Read More …

വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ Read More …

നിവിന്‍ പോളിക്ക് അഭിനയത്തിന്റെ പത്താം വാര്‍ഷികം

കൊച്ചി: മലയാള സിനിമയിലെ യുവതാരം നിവിന്‍പോളി അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തിലേക്ക്. 2009 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നിവിന്‍ ഇതിനകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. മാതാപിതാക്കള്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് ജോലി ചെയ്തിരുന്നത്. കേരളത്തില്‍ Read More …

സ്പീക്കറെ വിമര്‍ശിച്ച ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘന നോട്ടീസ്

മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമ‍ര്‍ശിച്ച കോണ്‍​ഗ്രസ് എം.എല്‍.എമാ‍ര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എം.എല്‍.എയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയത്.കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വി.ഡി സതീശന്‍, എ.പി Read More …

ജഡ്ജിയുടെ പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളി കത്തയച്ചിരിക്കുന്നത്. തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍ പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിനായി 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും പ്രശസ്തിക്കു വേണ്ടിയല്ല സേവന Read More …