പെരുമഴയത്ത് കായിക മേള, സംഘാടകര്‍ക്ക് മന്ത്രി മണിയുടെ വക ശകാരവര്‍ഷം

ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകര്‍ക്ക് മന്ത്രി എം.എം മണിയുടെ വക ശകാരവര്‍ഷം. പെരുമഴയത്ത് ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും, മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് മന്ത്രി Read More …

കുമളിയില്‍ വിദ്യാര്‍ഥിക്കുനേരെ മുഖംമൂടി ആക്രമണം

കുമളി: ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. മുരുക്കടി പുത്തന്‍പറന്പില്‍ സഫുവാ (15)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴിന് ഡോണ്‍ബോസ്‌കോയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫുവാന്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അച്ഛന്‍ മകന് നേരെ വെടിയുതിര്‍ത്തു

ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന്‍ ബിനുവിനു നേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നു പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജിമോളെ തോല്‍പ്പിക്കാന്‍ ശ്രമം: വാഴൂര്‍ സോമനെ തരംതാഴ്ത്താന്‍ ശുപാര്‍ശ

തൊടുപുഴ: ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയോടും കൗണ്‍സിലിനോടനും ശുപാര്‍ശ ചെയ്തു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തുക. ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ Read More …

പൊമ്പിളൈ ഒരുമൈയില്‍ ഓഫീസ് തര്‍ക്കം

മൂന്നാര്‍: പൊമ്പിളൈ ഒരുമൈയിലെ മൂന്നാര്‍ ഓഫീസിനെ ചൊല്ലി തര്‍ക്കം. ഗോമതിപക്ഷവും ലിസി പക്ഷവും തമ്മിലാണ് തര്‍ക്കം. ഗോമതി പക്ഷം അടച്ചുപൂട്ടിയ ഓഫീസ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പൊലീസില്‍ പരാതി നല്‍കി. ഗോമതി പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഓഫീസ് ഉടന്‍ വിട്ടുകിട്ടണമെന്നുമാണ് ആവശ്യം. ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും Read More …

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി

ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡകരാണ് ഇത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡന ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ചെന്നിത്തലയുള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കള്‍, ലോകം Read More …

ഗോമതിയുടെ ആരോപണങ്ങളെല്ലാം സിപിഎമ്മിനെതിരേ, അവര്‍ തങ്ങളെ കൊല്ലാന്‍ പോലും മടിക്കില്ല

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് സമരനേതാവ് ഗോമതി ആരോപിച്ചു. തങ്ങളെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലെന്നും ഗോമതി ആക്രമണ സംഭവത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. സമരപ്പന്തലില്‍ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സിപിഎം കാരുടെ ശ്രമം. Read More …

നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പാര്‍ട്ടി പിന്‍മാറി

മൂന്നാര്‍: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. എന്നാല്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് എക്യദാര്‍ഢ്യവുമായി പ്രവര്‍ത്തകര്‍ സമരപന്തലില്‍ തുടരും. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി Read More …