കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം

തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം. കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ അയ്യനാരുടെ ഒന്‍പതു മാസം ഗര്‍ഭിണിയായ ജേഴ്‌സി പശുവിനെയാണു കഴിഞ്ഞ ദിവസം പുലി ആക്രമിച്ചു കൊന്നത്. ഞായറാഴ്ച മേയാന്‍ അഴിച്ചുവിട്ടിരുന്ന പശു തിരികെ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തേയിലത്തോട്ടത്തിലെ 22ാം നമ്പര്‍ ഫീല്‍ഡിലാണു ജഡം കണ്ടെത്തിയത്. Read More …

കൊലയാളികളെ തള്ളിപ്പറഞ്ഞ് സിപിഎം

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത് വെറുംപറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്ന് കോടിയേരി പറഞ്ഞു. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയാറാകുമോ. കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ, ഭരണപരമായ ഇടപെടലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ Read More …

പുറത്തുവിട്ടത് ശരിയായ വീഡിയോ

കണ്ണൂര്‍; വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ നേതാവ് പരാതി നല്‍കിയ ശേഷവും പുറത്ത് വിട്ടത് സിപിഎമ്മുകാരുടെ ആഘോഷപ്രകടനത്തിന്റെ വീഡിയോയാണെന്ന നിലപാടില്‍ ഉറച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണിതെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച കുമ്മനം ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ Read More …

മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: ടി.പി.സെന്‍കുമാറിനെ വീണ്ടും ഡിജിപി സ്ഥാനത്ത് നിയോഗിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തി.   കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് ഡിജിപിയെ അറിയിച്ചുവെന്നാണ് വിവരം.

എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂ: എം എം മണി

കണ്ണൂര്‍:  എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായതെന്നും പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കര്‍ക്കശമായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം Read More …

തലശേരിയില്‍ സഖാവായി നിവിന്‍പോളി

കണ്ണൂര്‍  തലശേരിയില്‍ സഖാവായി നിവിന്‍പോളി. നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന് തലശേരിയില്‍ നിന്നു തുടക്കം. ടൊവീനോയുടെ ഒരു മെക്‌സിക്കന്‍ അപാരതക്ക് ശേഷം മറ്റൊരു ചുവപ്പന്‍ കഥാപാത്രമായാണ് നിവിന്റെ സഖാവ് എത്തുന്നത്. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.   തന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള Read More …

കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസില്‍ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കീഴടങ്ങിയത്. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് Read More …

സോണിയ ഗാന്ധി തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് ചെന്നിത്തല

കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും ചെന്നിത്തല പറഞ്ഞു.