ഷുക്കൂര്‍ വധം: പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും ഹര്‍ജി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയത്. തളിപ്പറമ്പ് Read More …

ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപ്പറമ്ബിലെ കൊട്ടിലവീട്ടില്‍ സജിത്തിന് (32) വെട്ടറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ യോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. കരിവെള്ളൂര്‍ ചീറ്റയിലെ രഞ്ജിത്തിനും (30) പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകള്‍ക്കും തലക്കും സാരമായി പരിക്കേറ്റ സജിത്തിനെ Read More …

സിപിഎം ഓഫീസിനു നേരെ ബോംബേറ്

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിനോട് ചേര്‍ന്നുള്ള കെ.കെ.എന്‍ പരിയാരം സ്മാരക ഹാളിനുനേരെയാണ് ബോംബുകള്‍ എറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അറസ്റ്റിലായവര്‍ സിപിമ്മുകാരല്ല

കണ്ണൂര്‍:തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി. നേരത്തെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.എന്നാല്‍ സന്തോഷ് കൊല്ലപ്പെട്ടത് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് കണ്ണൂരിലെ സിപിഎം നേതാക്കള്‍ നേരത്തെ Read More …

കലോത്സവം ദുരതമയമാക്കി ബിജെപി

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനിടെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കലോത്സവത്തെ കാര്യമായി ബാധിച്ചു. കലോത്സവത്തെ ഒഴിവാക്കുമെന്ന് ബിജെപി അറിയിച്ചിരുന്നെങ്കിലും ഏതാണ് എല്ലാ വാഹനങ്ങളും കര്‍ശനമായി തടയുകയാണ്. കലോത്സവത്തിനെത്തിയവ പുറമെ നിന്നുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവഴികളിലായി നെട്ടോട്ടമോടുകയാണ്. റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാലയിലാണ് ഏറ്റവും അധികം തിരക്കുണ്ടായത്. പലഭാഗത്തായി താമസിക്കുന്ന ആള്‍ക്കാര്‍ കലോത്സവ Read More …

കലോല്‍സവ ലഹരിയില്‍ കണ്ണൂര്‍

കണ്ണൂര്‍: കൗമാരകലാ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. 57–ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ ‘നിള’യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായിക കെ.എസ് ചിത്ര, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ Read More …

സ്വര്‍ണക്കപ്പ് എത്തി: കലയുടെ രാപ്പകലുകള്‍ക്കൊരുങ്ങി കണ്ണൂര്‍

കണ്ണൂര്‍: 57ാം കേരള സ്‌കൂള്‍ കലോല്‍സവത്തിലെ വിജയികള്‍ക്കായി ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കണ്ണൂരിലെത്തി. നിലവിലെ ജേതാക്കളായ കോഴിക്കോടിന്റെ ട്രഷറിയില്‍ നിന്ന് ഘോഷയാത്രയായി കണ്ണൂര്‍ ജില്ലാ അതിര്‍ഥിയില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തല്‍ ഏറ്റുവാങ്ങിയ കപ്പ് കണ്ണൂരിലെ വേദികള്‍ വലയം ചെയ്ത് ട്രഷറിയില്‍ സൂക്ഷിക്കും.132.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് കൗമാരകലയുടെ Read More …

ബ്ലാക്ക് മാന്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയാള്‍ അറസ്റ്റില്‍

തലശേരി: വടക്കന്‍ ജില്ലകളില്‍ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബ്ലാക്ക്മാന്‍ അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും വയനാട് പനമരം കരണി നാലാം കോളിയില്‍ താമസക്കാരനുമായ രാജപ്പനെയാ(35) ണ് തലശേരി ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വല്‍സന്‍, അജയന്‍, ബിജുലാല്‍, വിനോദ് Read More …