623 പേര്‍ക്ക് കൂടി കോവിഡ് ബാധ

തിരുവനന്തപുരം-സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്. അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്സി Read More …

ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ 15000 രൂപ

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും ആശ്രിതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 15000 രൂപയുടെ ധനസഹായം നല്‍കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഈ തുക തിരിച്ചടക്കേണ്ടതില്ല.ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ അനുഭവിച്ചു വരുന്നവരുടെ ആശ്രിതരായ അവിവാഹിതരും തൊഴില്‍രഹിതരുമായ മകന്‍ അല്ലെങ്കില്‍ മകള്‍, ഭാര്യ Read More …

ജലരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാ സേന ഒരുങ്ങി

പൊന്നാനി: വെള്ളത്തില്‍ രക്ഷ പ്രവര്‍ത്തനം നടത്തുന്നതിന് പൊന്നാനി അഗ്്‌നിരക്ഷാസേനക്ക് സംവിധാനങ്ങളായി. റബര്‍ ഡിങ്കി, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ എന്നിവയാണ് പൊന്നാനി അഗ്‌നിരക്ഷാ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി മേഖലയില്‍ ജല അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ജില്ലയുടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എത്തിക്കേണ്ട അവസ്ഥ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്, പുതിയ ഉപകരണങ്ങളുടെ Read More …

പി.കെ.എം.എം. ഹയര്‍സെക്കണ്ടറിയില്‍ ഇനി വെര്‍ച്വല്‍ ക്ലാസ്സുകള്‍

കോട്ടക്കല്‍: എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇനി മുതല്‍ സ്‌കൂളിലെ അധ്യാപകര്‍ വെര്‍ച്വല്‍ ക്ലാസ്സുകളിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു.അധ്യാപകര്‍ക്ക് കുട്ടികളെയും കുട്ടികള്‍ക്ക് അധ്യാപകനേയും നേരിട്ട് സ്‌ക്രീനിലൂടെ കണ്ട് ക്ലാസ്സില്‍ പങ്കെടുക്കാം. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ക്ലാസ്സ് കാണുന്നുണ്ടോ എന്നും ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നും അധ്യാപകന് ഉറപ്പുവരുത്താം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഹോം വര്‍ക്കുകളും മറ്റും Read More …

കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമൂഹ്യവ്യാപനത്തിന്റെ ഭീതി വളരുകയാണ്. പലയിടങ്ങളിലും ക്ലസ്റ്റര്‍വ്യാപനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ മാത്രം 608 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തു.ഇടുക്കി ജില്ല ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്നലെ പോസിറ്റീവ് കേസുകള്‍ വലിയതോതില്‍ കണ്ടെത്തിയിട്ടുണ്ട്.തിരുവനന്തപുരം-201,എറണാകുളം-70,മലപ്പുറം-58,കോഴിക്കോട്-58,കാസര്‍കോട്-44,തൃശൂര്‍-42,ആലപ്പുഴ-34,പാലക്കാട്-26,കോട്ടയം-25,കൊല്ലം-23,വയനാട്-12,കണ്ണൂര്‍-12,പത്തനംതിട്ട-3 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

എം.എ യൂസഫലിക്ക് അബുദാബി ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദുബായ്: അബുദാബി സുസ്ഥിര ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം.എ.യൂസഫലി അര്‍ഹനായി. ബിസനസ് രംഗത്ത് മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന അവാര്‍ഡാണിത്. ബിസിനസ് മേഖലയില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് പുരസ്‌കാരം.സ്ഥിരത പുലര്‍ത്തുന്ന ലീഡര്‍ഷിപ്പിനാണ് എം.എ.യുസഫലി അര്‍ഹനായത്. പ്രമുഖ കമ്പനിയായ അഡ്്‌നോക്കിന്റെ ശ്യാമ അല്‍ Read More …

വിദ്യാര്‍ത്ഥികളിലെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വായനയാണ് മരുന്ന്: ശശി തരൂര്‍

മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരം വായനയാണെന്ന് ശശി തരൂര്‍.വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി മാനസികോന്മേഷവും അതോടൊപ്പം അറിവും സമ്മേളിച്ച ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടിക്കാലം Read More …

ഡോ.ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ്ചാന്‍സലറായി ഡോ.എം.കെ.ജയരാജ് നിയമിതനായി. കുസാറ്റിലെ ഫിസിക്‌സ് പ്രഫസറാണ്. അദ്ദേഹം അടുത്തയാഴ്ച ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്‍പര്യങ്ങളിലെ ഭിന്നത കാരണം വിസി നിയമനം നീണ്ടു പോകുകയായിരുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഡോ.എം.കെ ജയരാജിനെ നിയമിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം നീങ്ങിയത്. എം.ജി യൂണിവേഴ്‌സിറ്റിയിലെ Read More …