ഒന്നാം തീയതികളില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം.

ഒരുദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഒന്നാം തീയതിയിലെ നിരോധനം നീക്കണമെന്ന നിലപാടിലാണ് ടൂറിസം മേഖലയും. സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.

ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത്

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത Read More …

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കണം; മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്‌

തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സമാനമായി ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ബിഹാര്‍,ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്.

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു. ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും . നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും . ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന Read More …

‘കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’ – വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.

പൗരത്വ നിയമ ഭേദഗതി; മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യചങ്ങലയിലേക്ക് യു.ഡി.എഫിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച്‌ നില്‍ക്കേണ്ട സമയങ്ങളില്‍ തടിമിടുക്ക് കാണിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്‍റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും. തനിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത് കേട്ടു കേള്‍വിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബ്കാരി തൊഴിലാളികളുടെ പ്രശ്നങ്ങള്‍: സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാട്; ടി.പി.രാമകൃഷ്ണന്‍

അബ്കാരി തൊഴിലാളികളുടെതുള്‍പ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുഭാവ പൂര്‍ണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാനതല വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ Read More …

രാജ്യത്ത് സംഘര്‍ഷസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു : മന്ത്രി ഇ.പി.ജയരാജന്‍

സ്നേഹവും കാരുണ്യവും മാനവികതയും ചോര്‍ത്തിക്കളഞ്ഞ് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് ചിലര്‍ നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ഥാടന വ്യവസായം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ ഉപദേശങ്ങളോ അറിയില്ല. നരനും നരനും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Read More …