നളിനി നെറ്റൊ രാജി വച്ചത് അഭിപ്രായവ്യാത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നളിനി നെറ്റോ രാജി വച്ചത് അഭിപ്രായ വ്യത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. അവരുടെ സഹോദരന് പ്രൈവറ്റ് സെക്രട്ട റിയായി ചുമതല നല്‍കി. ഇതുസംബന്ധിച്ച പേപ്പറില്‍ ഇന്നലെ ഒപ്പു വച്ചു. സഹോദരന്‍ സ്ഥാനമേല്‍ക്കുന്നതിനാല്‍ തുടരുന്നത് ഔചിത്യമല്ലാത്തതിനാലാണ് നളിനി നെറ്റോയുടെ രാജിയെും പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് Read More …

വോട്ടുപിടുത്തത്തിന് ആക്കം കൂട്ടാന്‍ ബൂത്തുകമ്മിറ്റിക്ക് പവര്‍ബാങ്കും

മൊബൈലില്‍ ചാര്‍ജ് തീര്‍ന്നുപോയെന്നു പറഞ്ഞ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഒരു കുറവും വരുത്തണ്ട. വോട്ടുപിടിത്തതിന് ഊര്‍ജ്ജം പകരാന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് ഒരോ ബൂത്തു കമ്മി​റ്റിക്കും എം.പിയുടെ വക സൗജന്യ പവര്‍ ബാങ്ക്. തിരുവന്തപുരം ലോക് സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ശശിതരൂര്‍ എം.പിയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം തരൂര്‍ എന്ന വാചകത്തോടെ ചിത്രം ആലേഖനം ചെയ്ത പവര്‍ Read More …

സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടിയെടുക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി ഭീഷണിയുമായി കോഴിക്കോട് ജില്ല സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. Read More …

സ്ഥലം മാറ്റിയിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്ഥലം മാറ്റിയിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. സിഐമാരും ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയിട്ടും പുതിയ ചുമതലയേറ്റെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ് സ്ഥലം മാറ്റിയത്. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇവര്‍ക്ക് സ്ഥാനമേല്‍ക്കാന്‍ കഴിയൂ.

വീണ്ടും പ്രതിസന്ധിയോ. . .

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായി. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് ആരോപണം. എന്നാല്‍ പ്രതിസന്ധിയ്ക്ക് കാരണം സാങ്കേതിക പ്രശ്‌നമാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്‌ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുക. എല്ലാ മാസവും ഇരുപത്തി അഞ്ചാം തിയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്‌ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ Read More …

പൊലീസില്‍ വനിതാ ബറ്റാലിയന്‍, അഗ്നിശമന സേനയില്‍ വനിതകള്‍, പ്രത്യേക വകുപ്പ്; എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വനിതാദിന സന്ദേശം

തിരുവനന്തപുരം : ‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.’ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്ബയിന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ വനിതാ ദിനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന ലക്ഷ്യങ്ങളും നയങ്ങളും വിശദമാക്കി ആശംസകള്‍ അറിയിച്ചത്‌. ഐക്യരാഷ്ട്രസഭയും Read More …

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വാ​ട്സ്‌ആ​പ്പില്‍ അപകീര്‍ത്തി സന്ദേശം; സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാ​ട്സ്‌ആ​പ്പ് സന്ദേശം അയച്ച എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് വാ​ട്സ്‌ആ​പ്പ് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും വി​മ​ര്‍​ശി​ക്കു​ന്ന​തും അ​വ​ഹേ​ളി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​യ​തി​നാ​ലാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും ഒരു കക്ഷിയും പോകില്ലെന്നും അത്തരം പ്രതീക്ഷകള്‍ ആരും വച്ചു പുലര്‍ത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫ് എല്‍ഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭാഗമായി നില്‍ക്കുവല്ലേയെന്നും കോടിയേരി വ്യക്തമാക്കി.