40,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി ജയരാജന്, കേന്ദ്രത്തിനുള്ള നിവേദനം തയ്യാറായി
തിരുവനന്തപുരം: പ്രളയത്തില് സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച് കേന്ദ്രത്തിന് സമര്പ്പിക്കാനുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. കേന്ദ്രത്തിന് സമര്പ്പിക്കാനുള്ള നിവേദനം തയ്യാറാക്കാന് കഴിയാത്ത രീതിയില് കേരളത്തില് ഭരണസ്തംഭനം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. Read More …
