പയ്യന്നൂരിലും താനൂരിലും പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ അനുവദിച്ചിട്ടുള്ളതാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും മലപ്പുറം ജില്ലയിലെ താനൂരും പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 40 തസ്തികകള്‍ വീതം അനുവദിച്ചിട്ടുണ്ടെന്നും സി കൃഷ്‌ണന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ സി ഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതിനായി ലഭ്യമാണ്. Read More …
