പി.ജെ. ജോസഫിന് കൂടുതല്‍ സീറ്റുകള്‍ വാങ്ങാന്‍ ശേഷിയുണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: പി.ജെ. ജോസഫിന് കൂടുതല്‍ സീറ്റുകള്‍ വാങ്ങാന്‍ ശേഷിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള കോണ്‍ഗ്രസിലേത് സീറ്റ് തര്‍ക്കമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ പോകാനില്ല. ജോസഫ് യുഡിഎഫ് നയങ്ങളോട് എതിര്‍പ്പുന്നയിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. Read More …
