ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ശ​രി​യാ​യ ദി​ശ​യി​ല്‍: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. ക​ലാ​പ​കാ​രി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റു​ന്ന​ത് ത​ട​യാ​നാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​കി​ല്ല. ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​മാ​നി​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​രി​നു അ​നു​കൂ​ല​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ളെ ത​ട​യു​ന്ന​തി​ന് പൂ​ര്‍​ണ അ​ധി​കാ​രം Read More …

ബി.ജെ.പിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു,​ അതിനവര്‍ കണ്ടെത്തിയ ന്യായമാണ് ആചാരലംഘനം: വി.എസ്

തൃശൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍. മുണ്ടൂരില്‍ സി.പി.എം മണ്ഡലം കാല്‍നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ രീതി. അതിനായി അവര്‍ ക്ഷേത്രങ്ങളെയും പ്രതിമകളെയും ഉപയോഗിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രം അത്തരമൊരു സംഗതിയാണ്. തിരഞ്ഞെടുപ്പ് Read More …

ജമ്മുകശ്മീര്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം:  ഗവണ്‍മെന്റ് രൂപീകരിക്കാനുളള അവസരം നിഷേധിച്ച്‌ ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വ്യക്തമായപ്പോഴാണ് രണ്ടുവര്‍ഷം കാലാവധി ബാക്കിയുളള നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി. അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുളള അവസരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി Read More …

ദേവസ്വ മന്ത്രി കടകംപള്ളിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്ബൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമാണ് മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയന്‍ കുലോം ക്ഷേത്രം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോല്‍ശാന്തി മോശമായ ഭാഷയില്‍ പോസ്റ്റിട്ടത്. Read More …

ശബരിമല: നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു. ഡിസംബര്‍ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. നവോത്ഥാന പാരമ്ബര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ശബരിമലയുടെ പേരില്‍ സംസ്ഥാനത്തെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകാന്‍ ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ടെന്നു Read More …

ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു

തിരുവന്തപുരം: കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്നും ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത Read More …

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ല; പ്രശ്‌നം സംഘപരിവാറിന്: അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച്‌ അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താത്പ്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Read More …

മുഖ്യമന്ത്രിയുടെ ‘ഒക്കചങ്ങായി’ വാക്ക്… തിരഞ്ഞ് സോഷ്യല്‍ മീഡിയ.. അര്‍ത്ഥം ഇതാ

ഇന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ ഒക്ക ചങ്ങായി എന്ന വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ “ഒക്കചങ്ങായി” പരാമര്‍ശം. ‘ഇവര് ഈ കോണ്‍ഗ്രസുകാര് ബിജെപിയുടെ “ഒക്കചങ്ങായി” ആയി നടക്കുവാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്താണ് ഈ ഒക്ക ചങ്ങായി എന്ന വാക്കിന്‍റെ അര്‍ത്ഥം Read More …