പുറംകടലില്‍ കപ്പലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം: അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: പുറംകടലില്‍ കപ്പലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി നേവി, Read More …

വാഹന പണിമുടക്ക് പൂര്‍ണം, ജനം വലഞ്ഞു

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സമരത്തിലായതിനാല്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ വാഹനം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കടകമ്ബോളങ്ങള്‍ തുറന്നെങ്കിലും തിരക്ക് തീരെ കുറവായിരുന്നു. Read More …

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ക്ക് പങ്കെടുക്കാമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പങ്കെടുക്കേണ്ടവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച Read More …

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരം: രാഷ്ട്രപതി

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരളത്തിന്റെയും അവിടത്തെ ജനങ്ങളുടെയും തിളങ്ങുന്ന പാരമ്ബര്യത്തോട് നീതി ചെയ്യുന്നതല്ല ഇത്. ഇത്തരം പ്രവണതകള്‍ വളരുന്നത് തടയാന്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രബുദ്ധരായ ജനങ്ങളും ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേരള നിയസഭയുടെ വജ്രജൂബിലി Read More …

അബൂബക്കര്‍ സിദ്ധിഖ് വധം: ആര്‍.എസ്.എസ് നേതാക്കന്മാരെ ചോദ്യം ചെയ്യണമെന്ന് ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. സി.പി.എം പ്രവര്‍ത്തകന്റെ കൊല ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് ബല്‍റാം പറഞ്ഞു. ആര്‍.എസ്.എസിന്റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. ‘വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്.ഡി.പി.ഐ Read More …

മാധ്യമങ്ങളുടെ തള്ളിക്കയറ്റം മൂലം മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മാധ്യമങ്ങളുടെ തളളിക്കയറ്റത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പറയാന്‍ കഴിയാതെ പോയതായി വെള്ളാപ്പള്ളി നടേശന്‍ .കുട്ടനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ .പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താന്‍ ദില്ലിയില്‍ പോയതെന്നും Read More …

പൊലീസ് വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു; സംഭവം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ

തിരുവനന്തപുരം : രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്‌ച്ച. പൊലീസ് സേനയുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്‌ച്ചയുണ്ടായിരിക്കുന്നത്. കരമനയിലെ സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസിലാണ് പൊലീസ് വയര്‍ലെസ് സെറ്റില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ എത്തിയത്. ഓഫ് റോഡ് എന്നാണ് സ്ഥാപനത്തിന്റെ പേര്. Read More …

ക്ഷേമ പെന്‍ഷന്‍ നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്‌ 1000 സിസിക്ക് മുകളിലുള്ള നാലുചക്ര വാഹന ഉടമകള്‍ ഇനി മുതല്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും പുറത്താകും. ലോറി, ബസ്സ്, ടെമ്ബോ ട്രാവലര്‍ തുടങ്ങിയവയുടെ ഉടമകളാണ് പുതിയ ഉത്തരവോടെ പെന്‍ഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകുന്നത്. ഇത്തരക്കാരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ Read More …