തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നു സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. Read More …
