മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. റബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍,? മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.

സ്‌കൂളുകളിലെ കുടിവെള്ളം: ഗുണ നിലവാരം ഉറപ്പാക്കാനാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോര്‍ട്ട് തയാറാക്കാനായി കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ ലാബ് അധികാരികളും Read More …

കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ കേസ്

കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്. ചെറുമകള്‍ ദീപയ്‌ക്കെതിരെയാണ് കേസ്.

ദേശീയപാതയ്ക്കായുള്ള സര്‍വേ തടഞ്ഞ് സമരസമിതി; കുറ്റിപ്പുറത്ത് സംഘര്‍ഷം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. കുറ്റിപ്പുറം പാലത്തിന് സമീപം ദേശീയപാതയുടെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെയാണ് ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ സ്ഥലം Read More …

പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറക്കാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

കണികാപരീക്ഷണം: ജനങ്ങളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തണം -വി.എസ്

തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്ബ് കേരളത്തെ കൂടി അറിയിച്ച്‌ ശാസ്ത്രീയമായി അതിന്‍റെ ആഘാതപഠനം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച്‌ കേരള സര്‍ക്കാരും ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം. Read More …

കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ബാര്‍ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാന്‍ Read More …

പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കും; വി.​എം. സു​ധീ​ര​ന്‍

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി Read More …