ഭൂമിയിടപാട്: യാഥാര്‍ത്ഥ്യം തമസ്‌കരിക്കരുത്, തെറ്റ് ഏറ്റുപറയണമെന്ന് സഭാ വാരിക

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയായ ‘സത്യദീപം’ രംഗത്ത്. ഭൂമിയിടപാടില്‍ സഭയ്ക്ക് സംഭവിച്ച വീഴ്ച ഏറ്റുപറയണമെന്ന് വാരികയുടെ ഈ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ് ഉയര്‍ത്തിയിട്ടേയുള്ളൂ.     Read More …

ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടത് സത്യം; ശ്രീജിത്ത് പറയുന്നു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തല തന്നെ പരിഹസിച്ച് ഇറക്കി വിട്ടിരുന്നെന്ന് ശ്രീജിത്ത്. മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് അഭിമുഖത്തില്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന്റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെച്ച് സെക്രട്ടറിയേറ്റ് Read More …

ഐഎസിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു

കണ്ണൂര്‍: ഐഎസിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചതയായി സൂചന. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ് സിറിയയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.     സിറിയയിലുള്ള മയ്യില്‍ സ്വദേശി അബ്ദുല്‍ ഖയ്യൂമാണു വിവരം നാട്ടിലെ ബന്ധുക്കളെ വാട്‌സാപ്പില്‍ അറിയിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ Read More …

എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം ; എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുന്നണി വിട്ടു പോകുമ്ബോള്‍ അത് ഫോണ്‍ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചത്. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല Read More …

രണ്ട് മാസത്തിനകം പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കും; എം എ യൂസഫലി

തിരുവനന്തപുരം:  അടുത്ത രണ്ട് മാസത്തിനകം 10000 ചെറുപ്പക്കാര്‍ക്ക് കഠ മേഖലയില്‍ തൊഴില്‍ നല്‍കാന്‍ കഴിയുന്ന ലുലു സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി . പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ ഭരണ  പ്രതിപക്ഷം ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു . ലോക കേരള സഭയുമായി ബന്ധപ്പെട് മാധ്യമങ്ങയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയില്‍ Read More …

ജെ ഡി യു ഇനി ഇടതില്‍

തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി.യുഡിഎഫില്‍ നിന്നപ്പോള്‍ ജെഡിയുവിന് വലിയ നഷ്ടമുണ്ടായെന്ന് പാര്‍്ട്ടി് സംസ്ഥാന അദ്ധ്യക്ഷന്‍ എംപി.വീരേന്ദ്ര കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യുഡിഎഫില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ലഭിച്ചെങ്കിലും രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടായി.വൈകാരികമായി ജെഡിയുവിന് എല്‍ഡിഎഫിനോടാണ്് അടുപ്പമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഭൂരിഭാഗം Read More …

ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. സിബിഐ കേസിലെ പ്രതികള്‍ പോലും സഭയില്‍ പങ്കെടുക്കുന്നുണ്ട്, ലോക കേരളസഭ ഖജനാവിനു വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക Read More …

നേതാക്കളെപറ്റി മിണ്ടിയാല്‍ ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം നേതാവ് എം. ചന്ദ്രന്‍

പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രന്‍ ചോദിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രന്‍ വ്യക്തമാക്കി.   ബല്‍റാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്റെ Read More …