ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്

    സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. 50 വര്‍ഷം മുമ്ബുള്ള ഭൂനികുതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒരു ശതമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.     ഇക്കാര്യങ്ങളെല്ലാം വരുന്ന ബജറ്റില്‍ Read More …

ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എല്‍ഡിഎഫ് നയമാണെന്ന് അദ്ദേഹം പറഞ്ഞു. ജെഡിയുവിന് എല്‍ഡിഎഫിലേക്ക് സ്വാഗതം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കാനം പറഞ്ഞു.

ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫ് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും, ഉപാധികളൊന്നും ജെ.ഡി.യു എല്‍.ഡി.എഫിനു മുന്നില്‍ വെച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് തന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി Read More …

തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി. പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരോളിന്മേല്‍ ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് എതിരാണെങ്കിലും ഡി.ജി.പിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ടസമിതി രൂപീകരിച്ചു. ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിനാണ് സമിതി. വി.ജെ മാത്യുവിനെ മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടപ്പാക്കാനാണ് മന്ത്രസഭാ യോഗത്തിന്റെ Read More …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: ചെലവ് പാര്‍ട്ടി വഹിക്കില്ല, പൊതുഭരണവകുപ്പില്‍ നിന്ന് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഹെികോപ്റ്ററിന്റെ വാടക പൊതുഭരണവകുപ്പില്‍ നിന്ന് ഈടാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഈടാക്കിയാല്‍ അത് മുഖ്യമന്ത്രി തെറ്റ് ചെയ്തു എന്ന വ്യാഖ്യാനം ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ ആവശ്യത്തിനായാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അതിനാല്‍ പൊതുഭരണ Read More …

തോമസ് ചാണ്ടിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടി മത്സരിച്ച് വിജയിച്ച കുട്ടനാട് സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. കുട്ടനാട് സീറ്റ് സിപിഐഎമ്മിനെ സംബന്ധിച്ച് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ പ്രത്യേകമായ ഒരു സാഹചര്യത്തില്‍ സീറ്റ് എന്‍സിപിയുടെ തോമസ് ചാണ്ടിക്ക് മത്സരിക്കാനായി വിട്ടുനല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ Read More …

ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ ജെഡിയു യോഗത്തില്‍ ധാരണ

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചേരാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണ. ഇത് സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ചേക്കേറാനുള്ള തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന സമിതി Read More …