അമ്മയില് ഇനി മത്സരിക്കില്ല: ഇന്നസെന്റ്
മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില് നടക്കുന്ന തെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേരള പത്രപ്രവര്ത്തക യൂണിയന് ഡല്ഹി ഘടകത്തിന്റെ കുടുംബമേളയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചു. ശാന്താദേവി അവാര്ഡ് നേടിയ മിജി ജോസ്, കേരള മീഡിയ അക്കാദമിയുടെ അവാര്ഡ് നേടിയ സലാം പി Read More …
