സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 8750 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കമ്മീഷന്‍ കണ്ടെയത്തിയവരെയുമാണ് അയോഗ്യരാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്ട്‌വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി Read More …

ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ

ഡിജിപി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ് .   തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു Read More …

പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം

തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. ഇത് മോദിയുടെ തരം താണ രാഷ്ട്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.       ദുരന്തം അറിയിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ Read More …

തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ വയ്യ

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ Read More …

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. സോളര്‍ ജുഡ ീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി നിരീക്ഷിച്ചത്. ഈ സംഭവത്തില്‍ വിചാരണയ്ക്ക് Read More …

മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് ഹസന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.     ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.     ബിജെപി ഗുജറാത്തില്‍ വിജയിച്ചത് വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണെന്നും ഹസന്‍ ആരോപിച്ചു.

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈകോടതിയില്‍

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈകോടതിയെ സമീപിച്ചു. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സരിതയുടെ കത്തിിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.   കമീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സോളാര്‍ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ചോദ്യം Read More …

അമ്മയില്‍ ഇനി മത്സരിക്കില്ല: ഇന്നസെന്റ്

മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ കുടുംബമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചു. ശാന്താദേവി അവാര്‍ഡ് നേടിയ മിജി ജോസ്, കേരള മീഡിയ അക്കാദമിയുടെ അവാര്‍ഡ് നേടിയ സലാം പി Read More …