ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സിം കാര്‍ഡ് സഹിതമുള്ള രണ്ട് ഫോണുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അണ്ണന്‍ സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഒന്നാം ബ്ലോക്കിലെ സെല്ലില്‍ ഉണ്ടായിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ Read More …

മടങ്ങിയെത്തുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: അവധി തീര്‍ന്നാലുടന്‍ താന്‍ സര്‍വീസില്‍ മടങ്ങി വരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്. പാറ്റൂട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 12 പക്ഷപാതിത്വങ്ങള്‍ തന്റെ ആത്മകഥയില്‍ എഴുതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാലിത് Read More …

ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും

വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസാണിത്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ക്യാപ്റ്റനെ Read More …

ഫസലിനെ കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഫസല്‍ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്ന് സുബീഷ് വ്യക്തമാക്കി.   ആര്‍.എസ്.എസ് കൊടിമരവുമ ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇതോടെ സി.പി.എമ്മിനെ Read More …

എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്ല മദ്യം ലഭ്യമാക്കും

തിരുവനന്തപുരം: വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യ നിരോധനം നിലവില്‍ വന്നിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞില്ല. വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍.ഡി. എഫ് നയം. ഇതിനായി ബാറുകളിലും മറ്റുമുള്ള പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി Read More …

മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തിന്റെ അനുമതി. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനമെന്നാണ് സൂചന. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് Read More …

കശാപ്പ് നിയന്ത്രണം; കേരളം ഒറ്റക്കെട്ട്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി. കശാപ്പ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം വിളിച്ചുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് പ്രേമയം പാസാക്കിയയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയയമസഭ കശാപ്പ് നിയന്ത്രണത്തിനെതിരേ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്ത യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിക്കുകയായിരുന്നു. വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്. Read More …

നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ സംരക്ഷിക്കാനിറങ്ങുന്നവര്‍ പുരാണങ്ങള്‍ വായിക്കണം. മാംസഹാരത്തെയും മൃഗബലിയെയും കുറിച്ചുളള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ധാരാളമുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.