സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

ചേര്‍ത്തല: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. അരശതമാനംവരെയാണ് പലിശ കുറച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലാണ് പലിശ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍: നിക്ഷേപങ്ങളുടെ കാലാവധി, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക ബാങ്ക് എന്ന ക്രമത്തില്‍: 15മുതല്‍ 45 ദിവസം 5.00, 5.75, 6.00. 46 Read More …

രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 590 ഇനം മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ജനറലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 Read More …

കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി. ജലീലും യോഗത്തില്‍ സംബന്ധിച്ചു. കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ Read More …

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരേ നിറമാകുന്നു

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകള്‍ക്കും ഒരേ നിറമായിരിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കഴിഞ്ഞദിവസം ചേര്‍ന്ന അതോറിറ്റിയുടെ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. സിറ്റി, റൂറല്‍, ദീര്‍ഘദൂര ബസുകള്‍ക്ക് വേറെ വേറെ നിറമായിരിക്കും. ഓരോ വിഭാഗത്തില്‍ പെട്ട ബസുകള്‍ക്കും ഏതെല്ലാം നിറമാണ് നല്‍കുക എന്നത് 15 ദിവസത്തിനകം അറിയിക്കാമെന്ന് ബസ് ഉടമസ്ഥരുടെ സംഘടന Read More …

ഒന്നാം യു.പി.എ മാതൃകയില്‍ സംവിധാനം ഉണ്ടാകണം

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലെങ്കിലും എന്‍.ഡി.എയുടെ ഭാഗമല്ലാത്ത Read More …

ജിഷ്ണു പ്രണോയിയുടെ മരണം, കേസ് സിബിഐയ്ക്കു വിടാന്‍ തീരുമാനം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കും. ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെ തുടര്‍ന്നാണു നടപടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി Read More …

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ കുറ്റിപ്പുറം ദേശീയ പാതയെന്ന് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍  കുറ്റിപ്പുറം, ചേര്‍ത്തലകഴക്കൂട്ടം പാതയിലെ ബാറുകള്‍ തുറക്കില്ല. കണ്ണൂര്‍  കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന കാര്യം പൊതുമരാമത്ത് വകുപ്പ് തങ്ങളെ Read More …

പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെ

തിരുവനന്തപുരം:കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാസെക്രട്ടറി പി. മോഹനന്റെയും ജനപ്രീതി വീണ്ടെടുക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി ഓഫീസിനു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും അത് പി. മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ഉറപ്പാണെന്നും Read More …