നവനീതി പ്രസാദ് സിംഗ് കേരള ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2004ല്‍ പാട്‌ന Read More …

സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറി

തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്നു നീക്കാത്ത സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍നിന്ന് അതുണ്ടായില്ലെന്നും നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ Read More …

താരങ്ങളായത് വിധുവും വിനായകനും

തിരുവനന്തപുരം-സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളായത് മലയാളത്തിന്റെ പുതുതലമുറയിലെ വാഗ്്ദാനങ്ങളായ വിധു വിന്‍സെന്റും വിനായകനും. ഈ വര്‍ഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രമാണ്. ചലചിത്ര അനാര്‍ഡുകളുടെ ചരിത്രത്തില്‍ ആദ്യമാമ് ഒരു സ്ത്രീ മികച്ച സംവിധായകയാകുന്നത്. കമ്മട്ടിപാടമെന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ വിനായകനെ മികച്ച നടനായി Read More …

നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിയില്‍ അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി. ഐക്യകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്. മന്ത്രി എ കെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്. ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരി

തിരുവനന്തപുരം: ബംഗാളില്‍ നിന്നും എത്തിച്ച അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്‌റ്റോറുകളിലൂടെയും തെരഞ്ഞെടുത്ത ത്രിവേണി സ്‌റ്റോറുകളിലൂടെയുമാകും അരി വിതരണം ചെയ്യുക. ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ അരിവീതമാകും നല്‍കുക. തുടര്‍ന്ന് ആഴ്ചകളില്‍ പത്തു കിലോ അരിവീതവും വിതരണം ചെയ്യും. വിഷുവരെ അരി വിതരണം തുടരാനാണ് Read More …

കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അതിരൂപത ന്യായീകരിക്കുന്നു

കണ്ണൂര്‍: പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമല്ലെന്ന് ആരോപിച്ച് തലശേരി അതിരൂപതയ്‌ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. അന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപതയുടെ നീക്കമെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ കരുനീക്കത്തിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വൈദികന്റെ Read More …

കാര്‍ഷിക മേഖലയുടെ വികസനത്തിന് 2,100 കോടി

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്ക്കായി 2,100 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നെല്ല് സംഭരിക്കുന്നതിന് മാത്രമായി 700 കോടി രൂപ വകയിരുത്തി. കാസര്‍ഗോഡ് പാക്കേജിനായി 90 കോടി രൂപ അനുവദിച്ചു. മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും. ക്ഷീരകര്‍കര്‍ക്ക് 1,100 രൂപ പെന്‍ഷന്‍ നല്‍കും. ഡയറി വികസനത്തിന് 98 കോടിയും Read More …

50,000 കോടിയുടെ റോഡ് വികസം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മലയോര ഹൈവേയ്ക്ക് 3,500 കോടി രൂപ വകയിരുത്തും. തീരദേശമലയോര ഹൈവേയ്ക്ക് 1,0000 കോടി നല്‍കും. തീരദേശ ഹൈവേ നിര്‍മാണം ഈ വര്‍ഷം 650 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ മുഴുവന്‍ പാലങ്ങളിലും സുരക്ഷ പരിശോധന Read More …