ജുഡീഷ്യല്‍ അന്വേഷണം

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനായി വിരമിച്ച ജില്ലാ ജഡ്ജി പി.എ ആന്റണിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത,ഡൂഢാലോചന നടന്നിട്ടുണ്ടോ എന്നി കാര്യങ്ങളും അന്വേഷണ പരിധിയില്‍ Read More …

ജുഡിഷ്യല്‍ അന്വേഷണം വേണം

തിരുവനന്തപുരം : എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാളെ ബലിയാടാക്കി ബാക്കിയുള്ളവരെ രക്ഷിക്കാനാണ് ശ്രമം. ചോദ്യപേപ്പര്‍ നിര്‍മ്മാണം കെ.എസ്.ടി.എ ബിസിനസാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.   മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ളതാണ്. പിണറായിയോട് പറയാന്‍ Read More …

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ട്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തിത്തല്‍. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍പ്രവര്‍ത്തനം വലയിരുത്തുകയെന്ന പ്രധാന അജന്‍ഡയോടെയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ സമര്‍പ്പിച്ചു.പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവും Read More …

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 56.76 കോടി അനുവദിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ Read More …

ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ജനവികാരമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് നടക്കാന്‍ പോകുന്നത് സൗഹൃദമല്‍സരമല്ല മറിച്ച് രാഷ്ട്രീയ മല്‍സരമാണ്. രാഷ്ട്രീയവും നിലപാടുകളും പറഞ്ഞുളള ശക്തമായ തിരഞ്ഞെടുപ്പു പോരാട്ടമാണ്.സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് നിലവിലുളളത്. കേരളത്തില്‍ ജീവിക്കുന്നയാര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസു വരില്ലെന്നും ഉമ്മന്‍ ചാണ്ടി Read More …

പി കെ കുഞ്ഞാലിക്കുട്ടി പത്രിക നല്കി

മലപ്പുറം: മലപ്പുറംലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ ടി മുഹമ്മദ് എം പി, ഡി  സി സി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് വരണാധികാരി അമിത് മീണയ്ക്ക് പത്രിക നല്കിയത്. രാവിലെ പാണക്കാടെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ Read More …

അന്വേഷണ ഉദ്ദ്യോഗസ്ഥനെ മാറ്റണമെന്ന് കോണ്‍ഗ്രസ്സ്

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോണ്‍ഗ്രസ്സ്. കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

വിജിലന്‍സ് തത്ത തിരിഞ്ഞു കൊത്തുന്നു

തിരുവനന്തപുരം: വിജിലന്‍സ് തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞു കൊത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിട്ടത് സര്‍ക്കാരിനെതിരെയാണ്. പരാതി നല്‍കിയ ആളെപ്പോലും അറസ്റ്റു ചെയ്യുന്നുവെന്നും വ്യക്തിപരമായ അനിഷ്ഠങ്ങളുടെ പേരില്‍ കരിവാരി തേക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായിരിക്കുന്നത് കള്ളനെ താക്കോലേല്‍പിച്ച സ്ഥിതിയാണെന്ന് എം വിന്‍സന്റ് എംഎല്‍എ. ജേക്കബ് തോമസിന് ആരു Read More …