അടിമുടി ഓണ്‍ലൈനായി ധനവകുപ്പ്

തിരുവനന്തപുരം: അടിമുടി ഓണ്‍ലൈനായി മാറി ചരിത്രമെഴുതി സംസ്ഥാന ധനവകുപ്പ്. ബജറ്റ് തയ്യാറാക്കല്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും പണം വിതരണം ചെയ്യുന്നതു വരെയുള്ള സകല സാമ്ബത്തിക പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. 2004 ല്‍ ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ സംയോജിത ധന മാനേജ്‌മെന്റ് സംവിധാനത്തിനു കീഴിലാണു ബജറ്റ്, വരവ്, ചെലവ്, സ്റ്റാംപ്, പെന്‍ഷന്‍, ശമ്ബളം, ട്രഷറി, Read More …

സാധാരണക്കാരുടെ ജീവിതം താറുമാറാക്കി

തിരുവനന്തപുരം:  രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളി നിറഞ്ഞതാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എം ടി വാസുദേവന്‍ നായരുടെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് Read More …

സെന്‍കുമാര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി;പരമാര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ പാളയം തേടിയിരിക്കുകയാണെന്നും അദ്ദേഹം കളിക്കുന്നത് യുഡിഎഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാറിനെതിരെയുള്ള, Read More …

ബജറ്റ് കിഫ്ബിയെ ആശ്രയിച്ചായിരിക്കും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതിവരുമാനം നോട്ടുപിന്‍വലിക്കല്‍ മൂലം കുറഞ്ഞതിനാല്‍ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കിഫ്ബിയെ കൂടുതല്‍ ആശ്രയിച്ചായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. ഇതിനായി കിഫ്ബിയെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. 12000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 4400 കോടിരൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ Read More …

ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമത്തില്‍ കേസില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് പ്രതികരിച്ചത്. പൊലീസ് അന്വേഷണം തുടരട്ടെയെന്നും പറഞ്ഞിരുന്നു. കാള പെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും പിണറായി പരിഹസിച്ചു. നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി Read More …

കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: നോട്ട് റദ്ദാക്കലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും തിരിച്ചടിയായെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. നോട്ട് റദ്ദാക്കല്‍ തീരുമാനം സര്‍ക്കാരിന്റെ റവ്യനൂ വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ പറഞ്ഞു. വ്യാഴാഴ്ച Read More …

പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവമുണ്ടായപ്പോള്‍ തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ആളുകളില്‍ പ്രധാന പ്രതികള്‍ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് തന്നെയാണ് Read More …

ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : കൊച്ചിയില്‍ യുവ നടിക്കുനേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഈ സംഭവം ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടി ഭാവനയെ യാത്രയ്ക്കിടെ Read More …