ഫോണ്‍ വിളി വിവാദം; നിഷ്പക്ഷ അന്വേഷണം

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മികച്ച ടീമിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്നും ഡിജിപി പറഞ്ഞു. അതേസമയം വിജിലന്‍സ് ഡയറക്ടറുടെ താല്‍കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവധി കഴിഞ്ഞ് ജേക്കബ് തോമസ് എത്തുമ്‌ബോള്‍ ചുമതല കൈമാറുമെന്നും ഡിജിപി പറഞ്ഞു.

മൂന്നാറില്‍ ജെല്ലിക്കെട്ട് മോഡല്‍ സമരം

അടിമാലി: മാധ്യമങ്ങള്‍ മൂന്നാര്‍ ജനതയെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമരത്തിന് ആഹ്വാനം. കടയടച്ചുള്ള സമരത്തിനാണ് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ കൂട്ടായ്മ വിളിച്ചു ചേര്‍ക്കും. ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയില്‍ പ്രതിഷേധിക്കണമെന്നും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രന്‍ അടക്കമുള്ളവരുടെ കൈവശമുള്ളത് Read More …

എസ്എസ്എല്‍സി പരീക്ഷയിലെ ക്രമക്കേട് ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്കുപരീക്ഷയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്കുപരീക്ഷയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് കണക്കുപരീക്ഷ റദ്ദാക്കുകയും രണ്ടാമത് നടത്തുകയും ചെയ്തു.

മംഗളത്തിനെതിരേ വിമര്‍ശനവുമായി മുന്‍ എഡിറ്റര്‍

മംഗളം മുമ്പും അധാര്‍മ്മിക പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന സൂചന നല്‍കി മുന്‍ എഡിറ്റര്‍. മംഗളം ദിനപത്രത്തില്‍ ഒമ്ബത് വര്‍ഷം എഡിറ്ററായി ജോലി ചെയ്ത രാജു മാത്യുവാണ് മംഗളം മുമ്ബ് നടത്തിയ ‘അധാര്‍മ്മികതകളെക്കുറിച്ച് സൂചന നല്‍കി പ്രതികരിച്ചത്. പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുവാനുള്ള കാരണം ഇത്തരം പ്രവണതകളാണ്. അനുഭവങ്ങള്‍ എഴുതിയാല്‍ പലര്‍ക്കും വേദനിക്കും അതിന് മുതിരുന്നില്ലെന്നും രാജു മാത്യു പറഞ്ഞു. മനസ് Read More …

പ്രൊഫസര്‍ ലുക്കുള്ള നളിനി നെറ്റോ

തിരുവനന്തപുരം: കേരളത്തിന്റെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന നളിനി നെറ്റോ മനക്കരുത്തും വിവേകവും കൊണ്ട് ജീവിതത്തെ പ്രസാദാത്മകമായി കാണുന്ന തിളങ്ങുന്ന വ്യക്തിത്വം. ‘ഒരു ദിവസം നിര്‍വഹിക്കേണ്ട ചുമതലകളെല്ലാം സന്തോഷത്തോടെ പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ ആ ദിവസം എനിക്കു നല്ലതായി അനുഭവപ്പെടും. തൊട്ടുമുമ്പു കഴിഞ്ഞുപോയ നല്ല ദിവസത്തിന്റെ ഊര്‍ജ്ജത്തിലാണ് അടുത്തതിന്റെ തുടക്കം. അതുകൊണ്ട് ഒരു ദിവസവും ചീത്തയായി അനുഭവപ്പെടുന്നുമില്ല.’ ഒരും Read More …

മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കില്‍ സ്വകാര്യബസുകള്‍, ടെമ്‌ബോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്‌സി, തുടങ്ങിയവയെല്ലാം പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. Read More …

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് ഉണ്ടാക്കും

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഇതിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും പിങ്ക് പട്രോള്‍ പദ്ധതിയുടെ ഫ് ളാഗ്ഓഫും കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസില്‍ വനിത പോലീസ് Read More …

ജുഡീഷ്യല്‍ അന്വേഷണം

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനായി വിരമിച്ച ജില്ലാ ജഡ്ജി പി.എ ആന്റണിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത,ഡൂഢാലോചന നടന്നിട്ടുണ്ടോ എന്നി കാര്യങ്ങളും അന്വേഷണ പരിധിയില്‍ Read More …