ചരിത്ര പരീക്ഷയ്ക്കു പി എസ് സി തയാറെടുക്കുന്നു

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ ഉദ്യോഗാര്‍ഥികളുടെ എണ്ണം കൊണ്ട് പുതു ചരിത്രം കുറിക്കുന്നു. പരീക്ഷയെഴുതാന്‍ അപേക്ഷിച്ചത് 17,97,091 ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ 28ന് രാത്രി 12 വരെയായിരുന്നു എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പിഎസ്സി സമയം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം അപേക്ഷകര്‍– 2,29101 പേര്‍. Read More …

പ്രതിപക്ഷത്തിനെതിരെ തിരുവഞ്ചൂരും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ല

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അത്രകണ്ട് രൂക്ഷമാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം.ശരാശരി പ്രതിപക്ഷമായാല്‍ പോര.ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്നും മുന്‍ ഗതാഗതമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.   സെസ് നിര്‍ത്തലാക്കിയത് സര്‍ക്കാര്‍ കാണിച്ച വലിയ തെറ്റാണ്.നോട്ടുക്ഷാമവും കെഎസ്ആര്‍ടിസിയിലെ Read More …

ഉമ്മന്‍ചാണ്ടി നേതൃനിരയില്‍നിന്നു പിന്‍മാറുന്നതായി നേതാക്കളെ അറിയിച്ചു

തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി കടുത്ത നിലപാടില്‍ ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ നേതൃനിരയില്‍ പോലും ഇനിയുണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഉമ്മന്‍ചാണ്ടി നേരിട്ടറിയിച്ചു. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് മൂന്നുപേരും അഭ്യര്‍ത്ഥിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് തള്ളി. രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് സമാനമായ ചുമതല Read More …

സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും നോക്കിയ ശേഷം മാത്രമെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിലെ വരവും ചെലവും നോക്കിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് ധനമന്ത്രിയുടെ തീരുമാനം.   ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന ശിപാര്‍ശ Read More …

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന് 50 ദിവസങ്ങള്‍ക്ക് ശേഷം എല്ലാം ശരിയാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ വ്യാപനമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് തകര്‍ന്നത് സംസ്ഥാനത്തെ സഹകരണ മേഖലയാണ്. ഈ മേഖലയുടെ തകര്‍ച്ച Read More …

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി

തിരുവനന്തപുരം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 84–ാമതു ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. ഇന്നു പുലര്‍ച്ചെ പര്‍ണശാലയില്‍ ശാന്തിഹവനത്തോടെയാണു തീര്‍ഥാടന ചടങ്ങുകള്‍ക്കു തുടക്കമായത്. 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ പതാകോദ്ധാരണം നടത്തി. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി ഡോ. Read More …

മിക്ക മദ്യശാലകളും അടക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള വിധിയനുസരിച്ച് സംസ്ഥാനത്ത് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്ന് നിയമസെക്രട്ടറി സര്‍ക്കാറിന് ഉപദേശം നല്കി. ഏപ്രില്‍ ഒന്നുമുതലാണ് കോടതി ഉത്തരവ് പാലിക്കേണ്ടത്. ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം  ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ മിക്കതും നിബന്ധനയുള്ള പാതയോരങ്ങളിലാണ് സംസ്ഥാനത്ത്. കൊച്ചിയില്‍ അഞ്ച് ഫൈവ്സ്റ്റാര്‍ ബാറുകളും പൂട്ടേണ്ടി വരും. സംസ്ഥാനസര്‍ക്കാറിന്റെ മുഖ്യ വരുമാന മാര്‍ഗത്തിന് കനത്ത Read More …

ശങ്കര്‍ റെഡ്ഡിയുടെ നിയമനം അന്വേഷിക്കണമെന്ന് കോടതി

തിരുവനന്തപുരം: എന്‍.ശങ്കര്‍ റെഡ്ഡിയെ ചട്ടം ലംഘിച്ച് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15–നം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് എഡിജിപിയായിരുന്ന Read More …