വീണ്ടും മാധ്യമവിലക്ക്

കൊച്ചി: കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വീണ്ടും മാധ്യമവിലക്ക്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. കോടതി മുറയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. ജിഷ കൊല കേസ് സംബന്ധിച്ച വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഉന്നത അഭിഭാഷകരും സര്‍ക്കാറും ഇടപെട്ടിട്ടും ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് തുടരുകയാണ്. Read More …

ഇനിയും സ്‌ഫോടനം നടക്കുമെന്ന് ഭീഷണി

മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഭീകര സംഘടന ആസൂത്രിതമായി നടത്തിയതെന്നതിന് കൂടുതല്‍ തെളിവ്. സംഭവ സ്ഥലത്തു നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടന കേസ് നാര്‍കോട്ടിക്ക് ഡി.വൈ.എസ്.പി പി.ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്‍സിയും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സിവില്‍ Read More …

നര്‍കോടിക് സെല്‍ ഡിവൈഎസ്പി അന്വേഷിക്കും

മലപ്പുറം സ്‌ഫോടനം; നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കും മുഖ്യമന്ത്രി മലപ്പുറം; മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനം നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു.

കേരളപ്പിറവിയുടെ 60–ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘വജ്രകേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60–ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടനം നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമസഭയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് അറുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പ്രതിപക്ഷ നേതാവ് രമേശ് Read More …

ആരാധനാലയങ്ങള്‍ പിക്‌നിക് സ്‌പോട്ടുകള്‍തന്നെ; വി.മുരളീധരന് മറുപടിയുമായി എം.സ്വരാജ്

ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ഞാന്‍ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. മോസ്‌കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും മൈസൂരിലെ സെന്റ് ഫിലോമിന ചര്‍ച്ചിലും ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും ഡല്‍ഹിയില്‍ തന്നെ കാല്‍ക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്ബിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും സന്ദര്‍ശിച്ചിട്ടുണ്ട് ഇതിന് Read More …

മലയാളം നിര്‍ബന്ധമാക്കണം

തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിഎസ് സിക്ക് മലയാള ഭാഷ മ്ലേച്ഛമായ പോലെയാണ്. ഈ അവസ്ഥ ഒരു സംസ്ഥാനത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശത്തില്‍ വ്യക്തമാക്കി.

വി.മുരളീധരന് മറുപടിയുമായി കെ.ടി.ജലീല്‍

തിരുവനന്തപുരം: തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുരളീധരന്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തിനെതിരേ രംഗത്തുവന്നത്. തദ്ദേശസ്വയംഭരണ, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജലീല്‍ ശബരിമലയെ വെറും Read More …

അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനം ഉണ്ടാകില്ല

തൃശൂര്‍ : സര്‍ക്കാര്‍ ശക്തമായ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തിത്തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായി ഇതിനെ കണക്കാക്കും. അഴിമതിക്കാരോട് സര്‍ക്കാരിനു മൃദുസമീപനം ഉണ്ടാകില്ല. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോടു പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.