മോദി ഉലകം ചുറ്റും വാലിബനെന്ന് വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍ നിരോധിച്ച മോദി ജപ്പാനിലേയ്ക്ക് പറന്നു. വിദേശത്ത് മോദി കുശാലായി ശാപ്പാട് അടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു. സ്വന്തം Read More …

പഴകിയ നോട്ടുകള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായി ആര്‍ ബി ഐ. കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാം. റിസര്‍വ് ബാങ്കിന്റെ കൈയിലുള്ള പഴകിയ നോട്ടുകള്‍ വിതരണം ചെയ്യും. നോട്ടുക്ഷാമം കണക്കിലെടുത്താണിത്. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിന് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി നടപ്പാക്കിയത്. തുടര്‍ന്ന് ബാങ്കുകള്‍ പുതിയ നോട്ട് മാറ്റിനല്കിയിരുന്നു.

ബിവറേജസിന് 38 ശതമാനം നഷ്ടം

തിരുവനന്തപുരം: രാജ്യത്ത് 500,1000രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷനെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ ശരാശരി 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നവംബര്‍ എട്ടിനു 29 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയതെങ്കില്‍ നവംബര്‍ ഒന്‍പതിനു ഇത് 18 കോടിയായി കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകള്‍.

നോട്ടു പിന്‍വലിക്കല്‍: കുടുങ്ങിയത് സാധാരണക്കാര്‍

തിരുവനന്തപുരം • 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുടുങ്ങിയത് സാധാരണക്കാര്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. പെട്രോള്‍ പമ്ബില്‍നിന്നു നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ പമ്ബുകാരും കുടുങ്ങി. രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട Read More …

9 മാസത്തിനിടെ 1163 ബലാത്സംഗക്കേസുകള്‍

തിരുവനന്തപുരം: കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഈ പുതിയ കണക്കുകള്‍.വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലായി കാണുന്നു. നഗരപരിധിയില്‍ 54 Read More …

എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മന്ത്രിമാരെക്കുറിച്ചു എം.എം.മണി പറഞ്ഞ മോശം അഭിപ്രായമല്ല സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ പൊതുരാഷ്ട്രീയം അംഗീകരിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തോട് എന്തുനിലപാട് വേണമെന്ന് ആ പാര്‍ട്ടിയാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു ദോഷം ചെയ്യുന്നു എന്ന് റവന്യു, Read More …

വടക്കാഞ്ചേരി പീഡനം: മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ പീഡനകേസില്‍ മുഖം നോക്കാതെയുള്ള നടപടിയുണ്ടാവുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്കുമാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്കും. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് ജാഗ്രത കുറവ് കാണിച്ചെന്ന് ഐ ജി വിലയിരുത്തി. ഗുരുവായൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ഗൗരവമായ അന്വേഷണം Read More …

വീണ്ടും മാധ്യമവിലക്ക്

കൊച്ചി: കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വീണ്ടും മാധ്യമവിലക്ക്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. കോടതി മുറയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. ജിഷ കൊല കേസ് സംബന്ധിച്ച വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഉന്നത അഭിഭാഷകരും സര്‍ക്കാറും ഇടപെട്ടിട്ടും ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് തുടരുകയാണ്. Read More …