നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധം

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചത് ഭരണഘടനാവിരുദ്ധമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎമ്മുകാരാണെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയാണ്. സഹകരണ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരേ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണം. സഹകരണമേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ Read More …

തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്

തിരുവനന്തപുരം: ജനത്തിനു മേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതോടെ ബിജെപിയുടെ തനിനിറം പുറത്തായെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി.എസ് പറഞ്ഞു.   നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ ആദ്യ ദിവസം Read More …

സഹകരണ സമരത്തില്‍ സുധീരനെ തളളി യുഡിഎഫ്

തിരുവനന്തപുരം: സഹകരണ സമരത്തില്‍ സര്‍ക്കാരിനൊപ്പം ചേരാന്‍ തയ്യാറല്ലെന്ന കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ നിലപാട് യുഡിഎഫ് തളളി.യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സുധീരന്റെ നിലപാട് കോണ്‍ഗ്രസിലെ പ്രമുഖ വിഭാഗവും ലീഗടക്കമുളള ഘടകക്ഷികളും പൂര്‍ണമായും നിരാകരിച്ചു.   സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിപാടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാനാണ് യുഡിഎഫ് തീരുമാനം.സര്‍വ കക്ഷിയോഗത്തിന്റെ തീരുമാനം Read More …

വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം • ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണുണ്ടായത്. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ Read More …

സഹകരണത്തില്‍ സഹകരണമില്ല

തിരുവനന്തപുരം: യോജിച്ച സമരമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടാണ് സുധീരന്‍ തള്ളുന്നത്. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയതും വേറിട്ട് സമരം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്‍ നിലപാട് വിശദീകരിച്ചത്. സഹകരണ മേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരന്‍ Read More …

മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. തലതിരിഞ്ഞ നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്. Read More …

പിണറായിയുടെ സമരത്തിനു തുടക്കം

തിരുവനന്തപുരം • കറന്‍സി നോട്ട് നിരോധനം സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം. റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിനു തുടക്കമായി. മറ്റു മന്ത്രിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 10 മുതല്‍ 5 വരെയാണ് സത്യഗ്രഹം. രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും Read More …

പ്രതിസന്ധിയുണ്ടാക്കി

പാലക്കാട് • കള്ളപ്പണക്കാര്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രഹരമായ നോട്ടു നടപടി നാട്ടില്‍ പ്രതിസന്ധി ഉണ്ടാക്കി എന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. രാജ്യത്ത് വിനിയോഗത്തിലിരിക്കുന്നതില്‍ 85% വും 500, 1000 നോട്ടുകളാണ്. ഇത് അസാധുവാക്കിയതോടെ ജനങ്ങള്‍ വിഷമകരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. കേന്ദ്രം കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്‌ബോള്‍ രാഷ്ട്രീയ ഉദ്ദേശ്യം Read More …