കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കും

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്തി കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ. ശനിയാഴ്ച ഹൈകമാന്‍ഡ് പ്രതിനിധികളായ എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബ്‌റിയ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗം ഉച്ചക്ക് 12ന് ആരംഭിച്ച് രാത്രി വൈകിയും തുടരുകയാണ്. രാഷ്ട്രീയ പകപോക്കലിന് ഇനി Read More …

ബിജെപി ബന്ധത്തില്‍ വെള്ളാപ്പള്ളിയും തുഷാറും രണ്ടു വഴിക്ക്

ആലപ്പുഴ: ബിജെപിയോടുള്ള സമീപനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. ബിജെപി ബിഡിജെഎസിനു നല്കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്നും ബിഡിജെഎസിനെ എതിരാളികള്‍ കഴുതയെന്നു വിളിക്കുന്ന തരത്തിലേക്കെത്തിച്ചെന്നുമായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. എന്നാല്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയ മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാകട്ടെ ഇതിനെ Read More …

നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

തിരുവനന്തപുരം : അപൂര്‍വയിനം നക്ഷത്ര ആമയെ പിടികൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം പിടിയിലായി. തിരുമല പാറക്കോവില്‍ കിഷോര്‍ എന്ന രഞ്ജിത്കുമാര്‍, വഞ്ചിയൂര്‍ ഈഞ്ചയ്ക്കല്‍ ഗോപകുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി സുജിത് (23), ഉഴമലയ്ക്കല്‍ കുളപ്പട വെങ്കിടേശ്വരന്‍ പോറ്റി, രവീന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് ചെല്ലങ്കോട് ഗവ.എല്‍പിസ്‌കൂളിന് സമീപത്ത് വച്ചാണ് സംഘം അറസ്റ്റിലായത്. നക്ഷത്ര ആമ കടത്താന്‍ ഉപയോഗിച്ച Read More …

സൗമ്യ വധം: ശവപ്പെട്ടി പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ്

തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതിനെതിരേ മഹിള കോണ്‍ഗ്രസ് ശവപ്പെട്ടിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. വായ്മൂടികെട്ടിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ചതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആകെയുള്ള നേട്ടം. Read More …

റോഡിന് പണം നല്‍കില്ല

കായംകുളം: സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ പണം നല്‍കില്ലന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത നിയോജക മണ്ഡലമായി മാവേലിക്കര മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനം ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷംകൊണ്ട് പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ Read More …

ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി; പാലിച്ചില്ല

ചേര്‍ത്തല: ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ബി.ഡി.ജെ.എസിന് കടുത്ത നിരാശയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലതും നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ല. കേന്ദ്രസര്‍വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി ബി.ഡി.ജെ.എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ക്ക് ദുഃഖമുണ്ട്. ബി.ജെ.പിയിലെ Read More …

ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2003 മേയ് മുതല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായിരുന്നു. 2004 സെപ്റ്റംബറില്‍ കര്‍ണാടക ഹൈകോടതിയില്‍ ജസ്റ്റിസായി. കേരള ഹൈകോടതിയിലേക്ക് സ്ഥലംമാറിയെത്തിയ അദ്ദേഹം ജസ്റ്റിസ് Read More …

തിരുവനന്തപുരത്ത് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായി. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. സുമേഷ് അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.