ജനല്‍ തുറന്നിട്ടു; കിടന്നുറങ്ങിയ വീട്ടമ്മയുടെ മാല മോഷ്ടാവ് കവര്‍ന്നു

കോട്ടയം:  അര്‍ധരാത്രി വീടിന്റെ ജനല്‍ തുറന്നിട്ടുറങ്ങിയ വീട്ടമ്മയുടെ നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടാവ് കവര്‍ന്നു. രണ്ടാം നിലയിലെ ഷെയ്ഡില്‍ കയറി നിന്ന ശേഷമാണ് പ്രതി ജനലിലൂടെ കയ്യിട്ട് മാല മോഷ്ടിച്ചത്. ഈരാറ്റുപേട്ട ഞേലമ്പാറ ഭാഗത്ത് തോട്ടപ്പള്ളില്‍ എല്‍സിയുടെ വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്കു താമസിക്കുന്ന സ്മിത മോളുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു Read More …

എല്‍ഡിഎഫില്‍ ചേക്കേറാനൊരുങ്ങി മാണി

കോട്ടയം:  ചരല്‍കുന്ന് തീരുമാനം പുനപരിശോധിച്ച് കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. മാണി വിഭാഗം ഇടതുപാളത്തിലേക്ക് ചേക്കേറുമെന്നാണ് സൂചന. തീരുമാനത്തിന് മുന്നോടിയായി അഭിപ്രായ ഐക്യരൂപീകരണത്തിനായി ജില്ലാ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ഇത് ശരിവയ്ക്കുന്നതിന് സൂചന നല്‍കി സി എഫ് തോമസ് രംഗത്ത് Read More …

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല, ചര്‍ച്ചനടത്തിയിട്ടില്ല-മാണി

കോട്ടയം:  താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കെ.എം മാണി. മുഖ്യമന്ത്രി പദത്തിനായി എല്‍ഡിഎഫുമായി ചര്‍ച്ചനടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പ്രതിഛായയിലെ എഡിറ്റോറിയലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രം. അത് നിഷേധിക്കുന്നില്ല. അത് അവിശ്വസിച്ചിട്ട് കാര്യമില്ല. ഏതായാലും അതിനെക്കുറിച്ച് എനിക്കറിയില്ല. യു.ഡി.എഫിനെ അട്ടിമറിക്കാനും ശ്രമിച്ചിട്ടില്ല. ആരോപണങ്ങള്‍ തന്നെ ഇപ്പോള്‍ ഒരു കോഴയായായി മാറിയിരിക്കുകയാണ്. തനിക്ക് പിന്നിലുള്ളത് Read More …

എല്‍ഡിഎഫ് മുഖ്യമന്ത്രിയാകാന്‍ മാണിയെ ക്ഷണിച്ചിരുന്നു

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. അത് നിരസിച്ചതിനുള്ള സമ്മാനം ആയിരുന്നു കോഴ വിവാദമെന്നും ലേഖനത്തില്‍ പറയുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാണിയെ വീഴ്ത്തണമായിരുന്നു. എന്നാല്‍ പ്രലോഭനമുണ്ടായിട്ടും യുഡിഎഫിനെ തകര്‍ക്കാന്‍ മാണി തയ്യാറായില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്ന് കെ.എം. മാണി

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്നു കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം. മാണി. അമിത് ഷാ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നില്ല. ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെ പോവാനും ആരുമായും ചര്‍ച്ച നടത്താനും Read More …

കോട്ടയത്ത് സി.പി.എം പിന്തുണയോടെ വീണ്ടും കേരള കോണ്‍ഗ്രസിന് ജയം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ് എം സഖ്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു ജയം. സി.പി.ഐയും പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും വോട്ടെടുപ്പില്‍ Read More …

സുഹൃത്തുകളായി എത്തി ഹോം സ്റ്റേയില്‍ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്‌ടോപ്പും കൊണ്ട

കോട്ടയം: ഹോ സ്റ്റേയില്‍ നിന്ന് സ്‌കോഡ കാറും ലാപ്‌ടോപ്പും മോഷണം പോയ കേസില്‍ 2 യുവാക്കളേയും 1 യുവതിയേയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി ജുബല്‍ വര്‍ഗ്ഗീസ്, സഹോദരന്‍ ജൈത്രോ വര്‍ഗ്ഗീസ്, എറണാകുളം സ്വദേശി രേവതി കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.   കോട്ടയം കളക്‌ട്രേറ്റിന് സമീപം ഡോ. Read More …

മൂന്നാറില്‍ ഇന്ന് കടയടപ്പ് സമരം

മൂന്നാര്‍: കൈയേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ഇന്ന് മൂന്നാറില്‍ കടയടപ്പുസമരം. വ്യാപാര സമിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ സമര സമിതി രൂപീകരിച്ചാണ് സമരം. മൂന്നുമണിക്ക് കടകളടച്ച് ടൗണില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍ ജനതയെ മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ പ്രധാന ആരോപണം. മൂന്നാറില്‍ കൈയേറ്റം വ്യാപകമായിരിക്കുന്നുവെന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി Read More …