പുതിയ രാഷ്ട്രീയ നീക്കവുമായി കേരള കോണ്‍ഗ്രസ്സ് ; കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും

കോട്ടയം: പുതിയ രാഷ്ട്രീയ നീക്കത്തിനായൊരുങ്ങി കേരള കോണ്‍ഗ്രസ്സ്. ഇതിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്സ് കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും. മുന്നണിപ്രവേശം അടക്കം ബദല്‍രേഖയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. ഒരു ഹെക്ടറില്‍ താഴെയുളള കര്‍ഷകരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം, വിളകളുടെ ഇറക്കുമതിച്ചുങ്കം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണം, കാര്‍ബണ്‍ഫണ്ട് പരിസ്ഥിതിലോല മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കണമെന്നും അടക്കമുളള ആവശ്യങ്ങളാണ് ബദല്‍ രേഖ മുന്നോട്ടുവയ്ക്കുന്നത്. Read More …

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും : ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും വസ്തുതാപരമായും പിശകുള്ളതാണ് റിപ്പോര്‍ട്ട്. ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസാണ് യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നു മുന്‍ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച Read More …

നേതൃനിര ശക്തം; അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ് കെ.മാണി

കോട്ടയം: പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി വ്യക്തമാക്കി. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത് അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. അടുത്തയാഴ്ച കോട്ടയത്തു Read More …

കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് മടങ്ങിയെത്തി, ഭാര്യയെ കണ്ടെത്താനായില്ല

കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദമ്ബതികളില്‍ ഭര്‍ത്താവ് എത്തി. എന്നിട്ടും ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തില്‍പറമ്ബ് ബിന്‍സി എന്ന നിഷ(37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ പോലീസിന് നല്‍കിയ Read More …

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി.ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണിത്. 15 ദിവസത്തേക്കാണ് സമയം നീട്ടി നല്‍കിയത്.   മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് Read More …

അമ്മയെ മുസ്ലീമാക്കാന്‍ ഹാദിയ ശ്രമിച്ചു, വെളിപ്പെടുത്തലുമായി അശോകനും ഭാര്യയും

കോട്ടയം: ഹാദിയയെ സേലത്തെ കോളേജിലേക്ക് സുപ്രീം കോടതി അയച്ചതോടെ കോട്ടയത്തെ വീട്ടില്‍ അശോകനും പൊന്നമ്മയും വീണ്ടും തനിച്ചായിരിക്കുന്നു. സേലത്തെ കോളേജില്‍ കനത്ത പോലീസ് സുരക്ഷയുടെ തടവിലാണ് ഹാദിയ. ടിവി പുരത്തെ അശോകന്റെ മൂന്ന് മുറി വീടിനുമുണ്ട് രണ്ട് പോലീസുകാരുടെ സുരക്ഷ. അശോകനും ഹാദിയയ്ക്കും ഇടയില്‍ മാത്രമുള്ള, തികച്ചും വ്യക്തിപരമായ പ്രശ്‌നമാണ് പിന്നീട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന Read More …

സോളാര്‍ കമ്മീഷന്‍ സമയം കണ്ടെത്തിയത് സരിതയുടെ സൗന്ദര്യം വര്‍ണ്ണിക്കാനെന്ന് കെസി ജോസഫ്

കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കണ്ടാല്‍ കമ്മീഷന്‍ സരിത എസ് നായരുടെ സൗന്ദര്യം വര്‍ണിക്കാനാണ് കമ്മീഷന്‍ സമയം കണ്ടെത്തിയതെന്ന് തോന്നുമെന്ന് മുന്‍ മന്ത്രി കെസി ജോസഫ് എംഎല്‍എ. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെസി ജോസഫ്. കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. നിരവധി കേസില്‍ പ്രതിയായ Read More …

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയിയുടെതാണ് ഉത്തരവ്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്.   നേരത്തെ കോടതിയില്‍ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. Read More …