ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന് കുമ്മനം

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നും, വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നും, ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ Read More …

ചാലക്കുടി കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണം

കോട്ടയം: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപിച്ച പി.സി ജോര്‍ജ്, ആലുവ റൂറല്‍ എസ്.പിയുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ക്കു വേണ്ടി സ്ഥിരമായി ഹാജരാകുന്ന ഉദയഭാനു പ്രതിസ്ഥാനത്തുള്ള കൊലക്കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും പി.സി ജോര്‍ജ് Read More …

കാലദോഷം കൊണ്ടാണ് ദിലീപ് ജയിലിലായതെന്ന് വെള്ളാപ്പള്ളി നടേശന്‍

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നടന്‍ ജയിലിലാവാന്‍ കാരണം കാലദോഷമാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിരവധി ആളുകളാണ് അദ്ദേഹത്തെ കാണാനായി ജയിലില്‍ ചെല്ലുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നതെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ ചോദിക്കുന്നു. ഈ Read More …

ബി ജെ പി സ്വകാര്യ കമ്പനി

ബിജെപി ബി ഡി ജെ എസ് ബന്ധത്തിലെ വിള്ളല്‍ വ്യക്തമാക്കി ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ബി ഡി ജെ എസ് എന്‍ ഡി എ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി ജെ പി സ്വകാര്യ കമ്പനി ആയി മാറിയെന്നു Read More …

മലങ്കര സഭ കേസ് ചര്‍ച്ച അന്തര്‍ദേശീയ തലത്തിലേക്ക്

കോട്ടയം:  മലങ്കര സഭ കേസ് ചര്‍ച്ച അന്തര്‍ദേശീയ തലത്തിലേക്കു നീങ്ങുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള വിശ്വാസപരമായ ചര്‍ച്ചകള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികളുടെ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ നിലപാട് സഭാ തര്‍ക്കം ഓര്‍ത്തഡോക്‌സ് സഭകളുടെ അന്തര്‍ദേശീയ വേദികളില്‍ ചര്‍ച്ച ചെയ്യാനിടയാകും. പതിറ്റാണ്ടുകള്‍ പിന്നിട്ട മലങ്കര Read More …

താങ്ങുവില: നിയമനിര്‍മ്മാണം വേണം കെ എം മാണി

കോട്ടയം: ഉത് പാദന ചിലവിനേക്കാള്‍ 50% എങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക് എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.   കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിക്കുക, Read More …

കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം :ഉമ്മന്‍ ചാണ്ടിക്കും പറയാനുണ്ട് ചിലത്

കോട്ടയം: കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ തുടക്കം മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഓരോ വികസന പദ്ധതികളും എണ്ണിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വന്‍കിട പദ്ധതി കേരളത്തില്‍ യഥാര്‍ത്ഥ്യമാകുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നൂ. മെട്രോയ്ക്കു വേണ്ടി Read More …

കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

കോട്ടയം: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി. കലാമണ്ഡലം സര്‍വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ Read More …